LiveTV

Live

Kerala

കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച് ഗവര്‍ണര്‍

കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച് ഗവര്‍ണര്‍
Summary
രാഷ്ട്രീയ കൊലപാതകം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കും

കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ചു ഗവര്‍ണര്‍ പി സദാശിവം. തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കും. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിനായി കൈകോര്‍ക്കണമെന്നും നിശാഗന്ധി ഫെസ്റ്റ് ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ പറഞ്ഞു.

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കും. അണികളെ സമാധാന പാതയിലെത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണം.

ഇത്തരം ഫെസ്റ്റുകള്‍ നല്ലതാണ്. സംഘര്‍ഷങ്ങളെ ഇല്ലാതാക്കാന്‍ സഹായകരമാകും. അക്രമ പ്രദേശങ്ങളിലെല്ലാം ഇത്തരം മേളകള്‍ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും നിശാഗന്ധി ഫെസ്റ്റിന്റെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ പറഞ്ഞു.



ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ വെട്ടിക്കൊന്നത്.