LiveTV

Live

Kerala

തിരുവനന്തപുരത്ത് യുവതിയെയും മക്കളെയും ഭർത്താവ് തെരുവിലിറക്കി വിട്ടു

തിരുവനന്തപുരത്ത് യുവതിയെയും മക്കളെയും ഭർത്താവ് തെരുവിലിറക്കി വിട്ടു
Summary
തിരുവനന്തപുരത്ത് യുവതിയെയും രണ്ട് മക്കളെയും ഭർത്താവ് തെരുവിലിറക്കി വിട്ടു. കോടതിയുടെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇറക്കി വിട്ടത്. അമ്മയും മക്കളും കുടുംബ വീടിന് മുന്നിൽ..

തിരുവനന്തപുരത്ത് യുവതിയെയും രണ്ട് മക്കളെയും ഭർത്താവ് തെരുവിലിറക്കി വിട്ടു. കോടതിയുടെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇറക്കി വിട്ടത്. അമ്മയും മക്കളും കുടുംബ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നു. സംഭവത്തിൽ വനിത കമ്മീഷൻ ഇടപെട്ടു.

നെട്ടയം സ്വദേശിയായ സെലിനേയും രണ്ട് മക്കളെയുമാണ് ഭർത്താവ് വീട്ടിൽ നിന്നിറക്കി വിട്ടത്. തന്റെ പേരിലാണ് വീടുള്ളതെന്നും ഇറങ്ങിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ജേക്കബ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി ഉത്തരവുമായി ഇന്നലെ പൊലീസ് സഹായത്തോടെയാണ് ഇവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. ഇന്ന് രാവിലെ മുതൽ ഇവർ ഭർത്താവിന്റെ കുടുംബ വീടിന് മുന്നിൽ കുത്തിയിരിക്കുകയാണ്. ഇവരുടെ ഡിവോഴ്‌സ് കേസ് കോടതിയുടെ പരിഗണനയിലുമാണ്.

ഒടുവിൽ വനിത കമ്മീഷൻ സ്ഥലത്തെത്തുകയും ഭർത്താവിന്റെ വീട്ടുകാരോട് സംസാരിക്കുകയും ചെയ്തു. പതിനെട്ട് വയസായ മകനും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളെയും സ്വന്തമായി വരുമാനമില്ലാത്തതിനാൽ എങ്ങനെ വളർത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് കിടക്കാനുള്ള ഇടം കൂടി നഷ്ടമായത്.