LiveTV

Live

Kerala

ജി.എസ്.ടി അടക്കാനുള്ള അവസാന ദിവസമായിട്ടും അടക്കാന്‍‍‍‍‍ കഴിയാതെ നികുതിദായകര്‍

ജി.എസ്.ടി അടക്കാനുള്ള അവസാന ദിവസമായിട്ടും അടക്കാന്‍‍‍‍‍ കഴിയാതെ നികുതിദായകര്‍
Summary
ഡിസംബര്‍ മാസത്തിലെ നികുതി അടക്കാനുള്ള അവസാന തിയതിയാണ് ഇന്ന്.

സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിക്കാത്തതിനാല്‍ നികുതിദായകര്‍ നാളെ മുതല്‍ പിഴ അടക്കേണ്ടി വരും. കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞമാസങ്ങളിലും പിഴ ഇനത്തില്‍ സര്‍ക്കാറിന് ലഭിച്ചത്. ജി.എസ്.ടി നടപ്പിലാക്കി 6 മാസം പിന്നിട്ടിട്ടും നികുതി അടക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സര്‍ക്കാറിനായിട്ടില്ല. ഓണ്‍ലൈന്‍ വഴിയാണ് ജി.എസ്.ടി സമര്‍പ്പിക്കേണ്ടത്.

ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നികുതി അടക്കാനുള്ള സോഫ്റ്റ്‌വെയറിന്‍റെ അവസ്ഥയിതാണ്. ഡിസംബര്‍ മാസത്തിലെ നികുതി അടക്കാനുള്ള അവസാന തിയതിയാണ് ഇന്ന്. ഇന്നും സോഫ്റ്റ്‌വെയര്‍ പണിമുടക്കില്‍ തന്നെ. നാളെ മുതല്‍ നികുതി അടക്കുന്നവര്‍ പിഴ കൂടി നല്‍കണം.

ഇന്‍ഫോസിസിനാണ് നടത്തിപ്പ് ചുമതല. സോഫ്റ്റ്‌വെയര്‍ തകരാര്‍ സംഭവിക്കരുതെന്നും തകരാര്‍ സംഭവിച്ചാല്‍ പിഴ ഈടാക്കുമെന്നും ഇന്‍ഫോസിസുമായുള്ള കരാറില്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരൊറ്റ രൂപ ഇത്തരത്തില്‍ ഈടാക്കിയിട്ടില്ല. അതേസമയം ഇന്‍ഫോസിസിന്റെ വീഴ്ച കാരണം നികുതിധായകരില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ സോഫ്റ്റ്‌വെയര്‍ തകരാറിലായതിനാല്‍ ഈടാക്കിയ പിഴ തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതും പാലിക്കപ്പെടുന്നില്ല.