LiveTV

Live

Kerala

ഹില്‍കണ്‍ട്രി ഗ്രൂപ്പ് ഭൂമി കയ്യേറിയെന്ന് വര്‍ക്കല തഹസില്‍ദാര്‍

ഹില്‍കണ്‍ട്രി ഗ്രൂപ്പ് ഭൂമി കയ്യേറിയെന്ന് വര്‍ക്കല തഹസില്‍ദാര്‍
Summary
ഹില്‍കണ്‍ട്രി ഗ്രൂപ്പ് കൂടുതല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്ന് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു മീഡിയവണിനോട്.

കായലും, പുറമ്പോക്കും കയ്യേറി വര്‍ക്കലയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്ന ഹില്‍കണ്‍ട്രി ഗ്രൂപ്പ് കൂടുതല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്ന് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു മീഡിയവണിനോട്. നടപ്പുവഴി കയ്യേറി മതില്‍ നിര്‍മിച്ചതായും തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയെന്നുമാണ് കണ്ടെത്തല്‍. ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ള റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് കൈമാറി.

ഹില്‍കണ്‍ട്രി ഗ്രൂപ്പ് നിര്‍മിച്ച മതില്‍ അനധികൃതമാണന്ന് കണ്ടെത്തി പൊളിച്ച് നീക്കാന്‍ ഇളകമണ്‍ പഞ്ചായത്ത് സെക്രട്ടറി റിസോര്‍ട്ട് ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. പൊളിച്ച് നീക്കണമെന്നുള്ള നോട്ടീസിന് കോടതി സ്റ്റേ നല്‍കി. തുടര്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി കൊടുത്തുമില്ല. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയാണ് റിസോര്‍ട്ടിന്റെ മറ്റൊരു വശത്തെ മതില്‍ നിര്‍മ്മാണമെന്നും കണ്ടത്തിയിട്ടുണ്ട്. തഹസില്‍ദാര്‍ ഇക്കാര്യം രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. ഹില്‍കണ്‍ട്രി ഗ്രൂപ്പ് കായലും, പുറമ്പോക്കും കയ്യേറിയത് മീഡിയവണ്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.