LiveTV

Live

Kerala

ആകാശ കളിക്കളം അനധികൃതമെന്ന് റിപ്പോര്‍ട്ട്

ആകാശ കളിക്കളം അനധികൃതമെന്ന് റിപ്പോര്‍ട്ട്
Summary
കൊച്ചി കടവന്ത്ര റീജിണൽ സ്പോർട്ട്സ് സെന്ററിൽ സ്കൈ കോർട്ട് നിർമ്മിച്ചത് അനധികൃതമാണെന്ന് കണ്ടെത്തൽ

കൊച്ചി കടവന്ത്ര റീജിണൽ സ്പോർട്ട്സ് സെന്ററിൽ സ്കൈ കോർട്ട് നിർമ്മിച്ചത് അനധികൃതമാണെന്ന് കണ്ടെത്തൽ. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഉടൻ തന്നെ ഇവിടെ പ്രവർത്തിക്കുന്ന മുറികൾ അടച്ച് പൂട്ടണമെന്നും കാണിച്ച് കൊച്ചി കോർപ്പറേഷൻ അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ റീജിണൽ സ്പോർട്സ് സെന്ററിന് നോട്ടീസ് നൽകി. എന്നാൽ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നടപടി ചട്ടവിരുദ്ധമാണെന്നും തുടർ നടപടികളിലേക്ക് കടക്കേണ്ടെന്നുമാണ് കോർപ്പറേഷൻ ഭരണാധികാരികളുടെ നിലപാട്.

കൊച്ചിയുടെ കായിക ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള കടവന്ത്ര റീജിണൽ സ്പോർട്ട്സ് സെന്ററിലെ രാജീവ് ഗാന്ധി ഇന്റോർ സ്റ്റേഡിയത്തിൽ നിർമ്മിച്ച സ്കൈ കോർട്ട് അഥവ ആകാശ കളിക്കളം അനധികൃത നിർമ്മാണമാണെന്നാണ് നോട്ടീസിൽ പറയുന്നത്.15/12/17 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണം പരിശോധിച്ച കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്നാണ് കണ്ടെത്തിയത്.സ്പോർട്സ് സെന്റർ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും കണ്ടെത്തലുണ്ട്.

പക്ഷെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നോട്ടീസ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നാണ് കോർപ്പറേഷൻ മേയർ അടക്കമുള്ളവരുടെ വാദം. എന്നാൽ ഇതിന് ശേഷം റീജിണൽ സ്പോർട്ട്സ് സെന്ററിൽ തുടർ പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.