LiveTV

Live

Kerala

ശരീരം തളര്‍ന്നിട്ടും അക്ഷരങ്ങളെ ഊന്നുവടിയാക്കിയ സാഹിത്യകാരന്‍

ശരീരം തളര്‍ന്നിട്ടും അക്ഷരങ്ങളെ ഊന്നുവടിയാക്കിയ സാഹിത്യകാരന്‍
Summary
പന്ത്രണ്ട് വര്‍ഷമായി ശരീരം തളര്‍ന്ന് കിടക്കുന്ന സുബ്രഹ്മണ്യന്റെ ആറ് പുസ്തകങ്ങള്‍ ഇതിനകം പുറത്തിറങ്ങി. മഹാഭാരതത്തെ അടിസ്ഥാനമാക്കി രണ്ട് നോവലുകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ സുബ്രഹ്മണ്യന്‍.

ശരീരം തളര്‍ന്നിട്ടും അക്ഷരങ്ങളെ ഊന്നുവടിയാക്കി സാഹിത്യ ലോകത്ത് ശക്തമായ സാന്നിധ്യമാവുകയാണ് സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍. പന്ത്രണ്ട് വര്‍ഷമായി ശരീരം തളര്‍ന്ന് കിടക്കുന്ന സുബ്രഹ്മണ്യന്റെ ആറ് പുസ്തകങ്ങള്‍ ഇതിനകം പുറത്തിറങ്ങി. മഹാഭാരതത്തെ അടിസ്ഥാനമാക്കി രണ്ട് നോവലുകളുടെ പണിപ്പുരയിലാണ് ഇപ്പോള്‍ സുബ്രഹ്മണ്യന്‍.

ഒരു പതിറ്റാണ്ടിലധികമായി സുബ്രഹ്മണ്യന്‍ ഈ മുറി വിട്ട് പുറത്തിറങ്ങിയിട്ട്. ജന്മനാ പിടിപെട്ട ഹൃദ്രോഹം ഇയാളുടെ ശരീരത്തെ പൂര്‍ണമായി തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. പക്ഷെ,സുബ്രഹ്മണ്യന്റെ മനസിനെ തളര്‍ത്താന്‍ ഒരു രോഗത്തിനും കഴിഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ കിടക്കുമ്പോഴും അയാളുടെ മനസ് വിശാലമായ മറ്റൊരു ലോകത്താണ്. ആ ലോകത്തെ അക്ഷരങ്ങളിലൂടെ പുനസൃഷ്ടിക്കുകയാണ് തന്റെ കൃതികളിലൂടെ സുബ്രഹ്മണ്യന്‍ കുറ്റിക്കോല്‍എന്ന എഴുത്തുകാരന്‍.

2006ലാണ് സുബ്രഹ്മണ്യന്റെ ഇര എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെ മറ്റ് രണ്ട് കവിതാ സമാഹാരങ്ങളും ഒരു നാടകവും ബാലസാഹിത്യ കൃതിയും പ്രസിദ്ധീകരിക്കപ്പെട്ടു. എണീറ്റിരുന്ന് എഴുതാന്‍ കഴിയാത്തതിനാല്‍ മൊബൈലില്‍ ടൈപ്പ് ചെയ്താണ് ഇവയെല്ലാം സുബ്രഹ്മണ്യന്‍ പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ വിവിധ പ്രസാധക കമ്പനികള്‍ക്ക് അയച്ച് കൊടുക്കും.

ശിഖണ്ഡി നായകനാവുന്ന ഭീഷ്മരും ശിഖണ്ഡിയുമെന്ന നോവലാണ് സുബ്രഹ്മണ്യന്റെ ഏറ്റവും ഒടുവില്‍പുറത്തിറങ്ങിയ ക്യതി. മഹാഭാരതത്തെ അടിസ്ഥാനമാക്കിയുളള മറ്റ് രണ്ട് നോവലുകളുടെ പണിപ്പുരയിലാണ് രോഗക്കിടക്കിയിലും ഈ എഴുത്തുകാരന്‍.