LiveTV

Live

Kerala

ബാര്‍ കോഴക്കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഹൈക്കോടതിക്ക് അതൃപ്തി

ബാര്‍ കോഴക്കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഹൈക്കോടതിക്ക് അതൃപ്തി
Summary
ഇതുസംബന്ധിച്ച് വിജിലൻസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ മാധ്യമ ചർച്ചകൾ നടത്തുന്നത് ഹൈക്കോടതി വിലക്കി

കെ.എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസിലെ തുടരന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഹൈക്കോടതിക്ക് അതൃപ്തി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കി. വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് വിജിലൻസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ മാധ്യമ ചർച്ചകൾ നടത്തുന്നത് ഹൈക്കോടതി വിലക്കി.



കേസ് പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിൽ സമർപ്പിച്ചത്. റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. വിജിലൻസ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിനെ തുടർന്ന് ഗവണ്‍മെന്‍റ് പ്ലീഡറെ വിളിച്ചു വരുത്തി കോടതി അതൃപ്തി അറിയിച്ചിരുന്നു.