LiveTV

Live

Kerala

തര്‍ക്കങ്ങള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതെന്ന് കെജി ബാലകൃഷ്ണന്‍

തര്‍ക്കങ്ങള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതെന്ന് കെജി ബാലകൃഷ്ണന്‍
Summary
സുപ്രീംകോടതിക്കും ചീഫ്ജസ്റ്റിസിനും എതിരായ ജഡ്ജിമാരുടെ ആരോപണം അതീവ ഗൗരവതരമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.

സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തമ്മിലുള്ള തര്‍ക്കം അതീവ ഗൗരവതരമെന്ന് കോണ്‍ഗ്രസ്. കോടതികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കണമെന്ന് സിപിഎമ്മും പ്രതികരിച്ചു. നിലവിലെ തര്‍ക്കങ്ങള്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും പ്രതികരിച്ചു.

സുപ്രീംകോടതിക്കും ചീഫ്ജസ്റ്റിസിനും എതിരായ ജഡ്ജിമാരുടെ ആരോപണം അതീവ ഗൗരവതരമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ജുഡീഷ്യറിയിലും ക്രിത്രിമമുണ്ടെന്നാണ് നാലു ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണന്നും യെച്ചൂരി പറഞ്ഞു.

ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ തകര്‍ക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നായിരുന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ പ്രതികരണം. സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത ശരിയല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി കെടി തോമസ് അഭിപ്രായപ്പെട്ടു.