LiveTV

Live

Kerala

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സംഗീത ക്ലാസുമായി അധ്യാപക ദമ്പതികള്‍

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സംഗീത ക്ലാസുമായി അധ്യാപക ദമ്പതികള്‍
Summary
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ സംഗീതക്ലാസ് നല്‍കി വേറിട്ട പാതയില്‍ സഞ്ചരിക്കുകയാണ് അധ്യാപക ദമ്പതികളായ രാജേഷ് ബാബുവും ഇന്ദുവും.

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ സംഗീതക്ലാസ് നല്‍കി വേറിട്ട പാതയില്‍ സഞ്ചരിക്കുകയാണ് അധ്യാപക ദമ്പതികളായ രാജേഷ് ബാബുവും ഇന്ദുവും. കോഴിക്കോട് കീഴരിയൂര്‍‌ സ്വദേശികളായ ഇവരുടെ മകള്‍ ആര്യനന്ദ ഇന്ന് ലോകമറിയുന്ന പാട്ടുകാരിയാണ്. ഡല്‍ഹി യില്‍ സംഗം കലാഗ്രൂപ്പ് നടത്തിയ അഖിലേന്ത്യാ മ്യൂസിക് ടാലന്‍റ് ഹണ്ടില്‍ ഒന്നാം സ്ഥാനം നേടിയതും ഈ കൊച്ചു മിടുക്കിയാണ്. സംഗീത മാണ് ഈ വീട്ടില്‍ എല്ലാം.

ശ്രുതിയും താളവും ലയവും ഈ ജീവിതത്തില്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. ഐഡിയല്‍ പബ്ലിക് സ്കൂളിലെ സംഗീതാധ്യാ പകനായ രാജേഷ് ബാബുവും പ്രസ്റ്റീജ് പബ്ലിക് സ്കൂളിലെ സംഗീതാധ്യാപികയായ ഇന്ദുവും നിര്‍ധന കുട്ടികള്‍ക്കായി സംഗീത ക്ലാസും നടത്തുന്നുണ്ട്. ഏക മകളായ ആരന്യനന്ദയാണ് ഈ വീട്ടിലെ ഇപ്പോഴത്തെ താരം. സോനു നിഗവും ശ്രേയാ ഘോഷാലുമെല്ലാം മത്സരിച്ചു വിജയിച്ച സംഗം കലാഗ്രൂപ്പിന്‍റെ സംഗീത മത്സരത്തില്‍ ഇക്കുറി ഒന്നാം സ്ഥാനം ലഭിച്ചതും ഈ നാലാം ക്ലാസുകാരിക്കാണ്.

തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ പാടി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍റെ നോമിനിയായി സ്ഥാനം പിടിച്ചിട്ടുണ്ട് ആര്യനന്ദ .അച്ഛനും അമ്മക്കൊമൊപ്പം ചേര്‍ന്നാല്‌‍ പിന്നെ സംഗീതത്തിന്‍റെ ലോകത്തേക്ക് മാറും ഈ മിടുക്കി.