LiveTV

Live

Kerala

കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് കുമ്മനാനയെന്ന് പേരിടുമോ ? പുലിവാല് പിടിച്ച് കെഎംആര്‍എല്‍

കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് കുമ്മനാനയെന്ന് പേരിടുമോ ? പുലിവാല് പിടിച്ച് കെഎംആര്‍എല്‍
Summary
കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്ക് പേരിടാന്‍ കെഎംആര്‍എല്‍ നല്‍കിയ സമയപരിധി അവസാനിച്ചപ്പോഴും ജനപ്രീതിയില്‍ കുമ്മനാന തന്നെ മുന്നില്‍.

കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നമായ ആനക്കുട്ടിക്ക് പേരിടാന്‍ കെഎംആര്‍എല്‍ നല്‍കിയ സമയപരിധി അവസാനിച്ചപ്പോഴും ജനപ്രീതിയില്‍ കുമ്മനാന തന്നെ മുന്നില്‍. ഭാഗ്യ ചിഹ്നത്തിന് പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് സമൂഹമാധ്യമത്തിലൂടെ അവസരം നല്‍കിയത് പുലിവാലായതോടെ തീരുമാനമെടുക്കാന്‍ കഴിയാതെ ഗതികേടിലായിരിക്കുകയാണ് കെഎംആര്‍എല്‍.

കൊച്ചി മെട്രോയുടെ ആനക്കുട്ടിക്ക് കുമ്മനാനയെന്ന് പേരിടുമോ ? പുലിവാല് പിടിച്ച് കെഎംആര്‍എല്‍

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ഫേസ്ബുക്കിലൂടെ പേര് നിര്‍ദേശിക്കാന്‍ കെഎംആര്‍എല്‍ അവസരം നല്‍കിയിരുന്നു. എറ്റവുമധികം പിന്തുണ ലഭിക്കുന്ന പേര് തിരഞ്ഞടുക്കുമെന്നും പ്രഖ്യാപിച്ചു. മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് സമ്മാനവും വാഗ്ദാനം ചെയ്ത് ജനകീയ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിച്ച കെഎംആര്‍എലിനെ പക്ഷേ ട്രോളന്മാര്‍ വെറുതെ വിട്ടില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ പരാമര്‍ശിച്ച് ലിജോ വര്‍ഗീസ് എന്നയാള്‍ നിര്‍ദേശിച്ച കുമ്മനാനയെന്ന പേരിനാണ് എറ്റവുമധികം പിന്തുണ ലഭിച്ചത്. കെഎംആര്‍എലിന്റെ പോസ്റ്റിന് ലഭിച്ചതിലും ഇരട്ടിയിലധികം ലൈക്ക് കിട്ടി ഈ ഒറ്റക്കമന്റിന്. അതായത് മുപ്പതിനായിരത്തിലധികം. ഇതോടെ കെഎംആര്‍എല്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് തലയൂരാന്‍ ശ്രമം നടത്തി. അധിക്ഷേപകരമായ പേര് അംഗീകരിക്കില്ലെന്ന പുതിയ നിര്‍ദേശമാണ് കൂട്ടിച്ചേര്‍ത്ത്. പക്ഷേ ട്രോളന്‍മാര്‍ വിടാന്‍ ഭാവമില്ല. കുമ്മനാനയെന്ന പേരിന് പിന്നില്‍ ട്രോളന്മാര്‍ അണിനിരന്നു.

ഇനി നിങ്ങള്‍ ഈ പേരിട്ടില്ലെങ്കിലും ഞങ്ങള്‍ക്കിത് കുമ്മനാനയെന്നായി ചിലര്‍. ഏറ്റവുമധികം ലൈക്ക് കിട്ടിയ പേരിടുന്നില്ലെങ്കില്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ചിലര്‍. കുമ്മനാനയെന്ന പേരിനെ പിന്തുണച്ചുള്ള പ്രൊഫൈല്‍ പിക്ചര്‍ ക്യാംപെയിനും സജീവം. ഇതിനിടെ ഭാഗ്യചിഹ്നത്തിന് സ്റ്റാറ്റസുള്ള പേര് വേണമെന്ന കെഎംആര്‍എല്‍ പരസ്യത്തെയും കിട്ടി ആവശ്യത്തിന് പരിഹാസം. മെട്രോ നിര്‍മാണത്തിനിടെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ പേര് നിര്‍ദേശിക്കുന്നവരുമുണ്ട്. കേശു, ബില്ലു, മിത്ര തുടങ്ങിയ പേരുകളാണ് അവയില്‍ ചിലത്. ഏതായാലും സമയപരിധി അവസാനിച്ചതോടെ കെഎംആര്‍എലിന്റെ തീരുമാനം കാത്തിരിക്കുകയാണ് ട്രോളന്മാര്‍.