LiveTV

Live

Kerala

കരമനയാര്‍ മലിനീകരണം: സര്‍ക്കാറിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശം

കരമനയാര്‍ മലിനീകരണം: സര്‍ക്കാറിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശം
Summary
തിരുവനന്തപുരത്തെ കരമനയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശം. മലിനീകരണം ഒഴിവാക്കാനോ നിയന്ത്രിയ്ക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന്..

തിരുവനന്തപുരത്തെ കരമനയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശം. മലിനീകരണം ഒഴിവാക്കാനോ നിയന്ത്രിയ്ക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് ഒരു മാസത്തിനകം പദ്ധതി തയ്യാറാക്കാന്‍ ട്രിബ്യൂണല്‍, ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.

തിരുവനന്തപുരം നഗരത്തിലൂടെ ഒഴുകുന്ന കരമനയാറിന്റെ മലിനീകരണം സംബന്ധിച്ച് എടയാര്‍, റസിഡന്റ് അസോസിയേഷനാണ് ഹരിത ട്രിബ്യൂണലില്‍ പരാതി നല്‍കിയത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്ത്, നദീ സംരക്ഷണത്തിനായി വിശദമായ പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. തിരുവനന്തപുരം കോര്‍പറേഷനും സര്‍ക്കാറും. ഈ വിഷയത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നതാണെന്ന് ട്രിബ്യൂണലിനെ അറിയിച്ചു. എന്നാല്‍, നദിയുടെ സംരക്ഷണത്തിനായി എന്തു നടപടിയാണ് എടുത്തതെന്ന് പറയാന്‍ സാധിക്കാത്തത് നിരുത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

നദി മലിനമാക്കപ്പെട്ടുവെന്നും കയ്യേറ്റം നടന്നിട്ടുണ്ടെന്നും 2010ല്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, റസിഡന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയുടെ പരിസ്ഥിതി പ്രാധാന്യം മനസിലാക്കിയ കോടതി, ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ചിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു.