LiveTV

Live

Kerala

ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണക്കമീന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉണക്കമീന്‍ വ്യാപാരികള്‍ സമരത്തിലേക്ക്
Summary
സാധാരണക്കാരായവരാണ് ഉണക്കമീന്‍ വ്യാപാരത്തില്‍ ഭൂരിഭാഗവും

ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഉണക്കമീന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ കടയടപ്പ് സമരം ആരംഭിക്കും. പച്ചക്കറിയും പച്ചമീനും ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയതു പോലെ ഉണക്കമീനും ഒഴിവാക്കണമെന്നാണ് ആവശ്യം.

സാധാരണക്കാരായവരാണ് ഉണക്കമീന്‍ വ്യാപാരത്തില്‍ ഭൂരിഭാഗവും. തുച്ഛമായ മുതല്‍ മുടക്കി വ്യാപാരം നടത്തുന്ന ഇവര്‍ക്ക് ജി.എസ്.ടി വന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത വസ്തയാണ്. എല്ലാ ദിവസവും വില്‍പനയില്ലാത്ത ഉണക്കമീനില്‍ ജി.എസ്.ടി കൂടി ഏര്‍പ്പെടുത്തുബോള്‍ വലിയ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടാകുന്നത്. ആയതിനാല്‍ പച്ചകറിയും പച്ചമീനും നികുതിയിളവ് നല്കിയതുപോലെ. എളുപ്പം നശിക്കുന്ന ഇനങ്ങലുടെ ഗണത്തില്‍പെടുത്തി ഉണക്കമീനിനും ജി.എസ്.ടി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഉണക്കമീന്‍ വില്‍പന പൊതുവെ തകര്‍ച്ചയിലാണ്. മിക്ക കച്ചവടക്കാരും മൂന്നും നാലും ദിവസം കൂടുബോള്‍ ചുരുങ്ങിയ വിലയ്ക്ക് വളമായി ഉപയോഗിക്കാന്‍‍ ഉണക്കമീന്‍ മറിച്ച വില്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.