LiveTV

Live

Kerala

സുരക്ഷാ ജീവനക്കാര്‍ ബാങ്കിനകത്ത് മരിച്ചനിലയിൽ

സുരക്ഷാ ജീവനക്കാര്‍ ബാങ്കിനകത്ത് മരിച്ചനിലയിൽ
Summary
മംഗളൂരു തലപ്പാടി കൊട്ടക്കമ്പാർ സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്..

സുരക്ഷാ ജീവനക്കാരെ ബാങ്കിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മംഗളൂരു തലപ്പാടി കൊട്ടക്കമ്പാർ സഹകരണ ബാങ്ക് സുരക്ഷാ ജീവനക്കാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മംഗളൂരു സ്വദേശികളായ ഉമേഷ്, സോമനാഥ്, സന്തോഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് സംഭവം ആദ്യം അറിഞ്ഞത്. ബാങ്കിനകത്ത് കിടന്നിടത്ത് മരിച്ച നിലയിലായിരുന്നു മൂന്നു പേരുടേയും മൃതദേഹം. വിവരം അറിഞ്ഞ് മംഗളൂരു പൊലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ജനറേറ്ററിൽ നിന്നും വിഷ വാതകമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.