LiveTV

Live

Kerala

പുതുവൈപ്പിനില്‍ നാട്ടുകാരുടെ പുതുചുവടുവെപ്പ്; രണ്ടാംഘട്ട സമരത്തിന് വിഎസിന്റെ പിന്തുണ

പുതുവൈപ്പിനില്‍ നാട്ടുകാരുടെ പുതുചുവടുവെപ്പ്; രണ്ടാംഘട്ട സമരത്തിന് വിഎസിന്റെ പിന്തുണ
Summary
ചുവട് വൈപ്പിൻ എന്ന പേരിലുള്ള പ്രതിഷേധ സംഗമത്തോടെയാണ് രണ്ടാം ഘട്ട സമരം.

പുതുവൈപ്പിൻ ഐഒസി പ്ലാന്റിനെതിരെ നാട്ടുകാർ രണ്ടാംഘട്ട സമരം ആരംഭിച്ചു. ചുവട് വൈപ്പിൻ എന്ന പേരിലുള്ള പ്രതിഷേധ സംഗമത്തോടെയാണ് രണ്ടാം ഘട്ട സമരം.

പുതുവൈപ്പിനില്‍ നാട്ടുകാരുടെ പുതുചുവടുവെപ്പ്; രണ്ടാംഘട്ട സമരത്തിന് വിഎസിന്റെ പിന്തുണ

അനാരോഗ്യത്തെ തുടർന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തില്ലെന്ന് വിഎസ് അച്യുതാനന്ദൻ അറിയിച്ചു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വിഎസ് സമരസമിതി നേതാക്കൾക്ക് ഇ മെയിൽ സന്ദേശം അയച്ചു. സമരങ്ങളോട് ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന സമീപനത്തിൽ ആശങ്കാകുലനാണ്. ജനങ്ങളും സർക്കാരും തമ്മിലുള്ള വികസന വൈരുദ്ധ്യങ്ങളിൽ നിന്നാണ് പുതിയ സമര മുകുളങ്ങൾ പുറപ്പെടേണ്ടതെന്നും ജീവിക്കാനാവാതെ വരുന്ന സാഹചര്യത്തിൽ ജനങ്ങൾ പ്രതിരോധത്തിന്റെ മാർഗം തേടുക സ്വാഭാവികമാണെന്നും വിഎസ് സമരസമിതിക്കയച്ച ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞു. മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരനക്കമുള്ള നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും.