LiveTV

Live

Kerala

മാനസിക വൈകല്യമുള്ള കുട്ടികളുടെ സംഘടന സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നു

മാനസിക വൈകല്യമുള്ള കുട്ടികളുടെ സംഘടന സെക്രട്ടറിയേറ്റ് ഉപരോധം നടത്തുന്നു
Summary
മാനസികവൈകല്യമുള്ള മൂന്ന് ലക്ഷത്തോളം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്

മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സംഘടന വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് സെക്രട്ടറിയേറ്റ് ഉപവാസം സംഘടിപ്പിക്കും. കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ സര്‍ക്കാര്‍ അനുവദിക്കുക, അധ്യാപകര്‍ക്ക് ന്യായമായ വേതനം നല്‍കുക തുടങ്ങി 14 ആവശ്യങ്ങളു ന്നയിച്ചാണ് ഉപവാസം നടത്തുന്നത്. മാനസികവൈകല്യമുള്ള മൂന്ന് ലക്ഷത്തോളം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 294 സ്പെഷ്യല്‍ സ്കൂളുകളാണ് ഇവര്‍ക്കായി

സംസ്ഥാനത്തുള്ളത്. ഇതില്‍ ഒരു സ്കൂള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. ബാക്കിയുള്ളവ സന്നദ്ധ സംഘടനകളാണ് നടത്തി വരുന്നത്. പ്രത്യേക പരിശീലനം നേടിയ 5520 ഓളം അധ്യാപകരാണ് ഈ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. 3800 മുതല്‍ 8000 രൂപ വരെ മാത്രമാണ് ഇവര്‍ക്ക് മാസം ശന്പള‌മായി ലഭിക്കുന്നത്. അങ്ങനെ എല്ലാ മേഖലകളിലും നേരിടുന്ന അവഗണനയില്‍ പരിഹാരം ആവശ്യപ്പെട്ടാണ് സേക്രഡ് എന്ന സംഘടന ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്. രക്ഷിതാക്കളും,ജീവനക്കാരും,മാനേജ്മെന്‍റുകളും വിവിധ അനുഭാവ സംഘടനകളും ഉപവാസത്തില്‍ പങ്കെടുക്കും.