LiveTV

Live

Kerala

പാലക്കാട് ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ 

പാലക്കാട് ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍ 
Summary
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്

പാലക്കാട് കഞ്ചിക്കോട് വീടില്ലാത്തതിനാല്‍ തെരുവിലുറങ്ങുന്ന കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കഞ്ചിക്കോട്ട് മൊബൈല്‍ ഷോപ്പ് നടത്തി വന്ന മുണ്ടൂര്‍ സ്വദേശി പ്രസാദ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. കഞ്ചിക്കോട് ദേശീയപാതയില്‍ നിന്ന് രണ്ട് കിലോമീറ്ററകലെയാണ് പെണ്‍കുട്ടികളുടെ വീട്. മേല്‍ക്കൂരയില്ലാതെ കേവലം ചുമരുകള്‍ മാത്രമുള്ളതിനാല്‍ ഈ കുടുംബം തൊട്ടുമുന്നിലുള്ള റോഡിലാണ് രാത്രി ഉറങ്ങുന്നത്.

കഞ്ചിക്കോട്ട് മൊബൈല്‍ കട നടത്തി വന്ന പ്രസാദ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന ഗ്രാമപഞ്ചായത്തംഗം ബാലമുരളിയുടെ പരാതിയിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ ചൈല്‍ഡ് കെയര്‍ യൂനിറ്റ് വഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രസാദിനെതിരെ പെണ്‍കുട്ടിയുടെ സഹോദരിയായ പതിനേഴുകാരിയെ പതിനാല് വയസുള്ളപ്പോള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനാണ് പുതിയ കേസെടുത്തിട്ടുള്ളത്. ഇപ്പോള്‍ പതിനേഴ് വസയുള്ള ഈ പെണ്‍കുട്ടിക്ക് രണ്ടു വയസുള്ള കുഞ്ഞുണ്ട്. പ്രസാദ് പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവെച്ചിട്ടുണ്ടെന്നാണ് ആരോപണം. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.