LiveTV

Live

Kerala

കുടിവെള്ളമില്ല; വോട്ട് ചെയ്യുന്നില്ലെന്ന് അമ്പലകുന്ന് കോളനിക്കാര്‍

കുടിവെള്ളമില്ല; വോട്ട് ചെയ്യുന്നില്ലെന്ന് അമ്പലകുന്ന് കോളനിക്കാര്‍
Summary
ഒരു കുടുംബം വെളളം കൊണ്ടുപോയാല്‍ പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമെ അല്‍പ്പം വെളളം കിണറില്‍ നിറയു.

മലപ്പുറം ജില്ലയിലെ കാളികാവ് അമ്പലകുന്ന് കോളനി നിവാസികള്‍ ഇത്തവണ വോട്ടുചെയ്യില്ല. കുടിവെളളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരിക്കുന്നത്. പ്രദേശത്ത് രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്.‌

ഈ കിണറിലെ വെളളംകൊണ്ട് വേണം 16 കുടുംബങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍. ഒരു കുടുംബം വെളളം കൊണ്ടുപോയാല്‍ പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാല്‍ മാത്രമെ അല്‍പ്പം വെളളം കിണറില്‍ നിറയു. ഈ വെളളം ശേഖരിച്ചാല്‍തനെ ഉടന്‍ കുടിക്കാന്‍ കഴിയില്ല.

തങ്ങളുടെ ആവശ്യങ്ങള്‍ എത്രതവണ പറഞ്ഞിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് വോട്ടു ബഹിഷ്കരണത്തിലേക്ക് നയിച്ചത്.
വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളെന്നും ഇങ്ങോട്ടുവരണ്ട എന്നാണ് അമ്പലകുന്ന് കോളനിയിലെ സ്ത്രീകള്‍ പറയുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് വെളളം നല്‍കിയാല്‍മാത്രമെ വോട്ടെടുപ്പില്‍ പങ്കെടുക്കുവെന്നും ഇവര്‍ പറയുന്നു. വണ്ടൂര്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന ഈ പ്രദേശത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപെടുന്നത്.