LiveTV

Live

Kerala

പരമ്പരാഗത നെൽവിത്ത് സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി കുടുംബശ്രീ മിഷൻ

പരമ്പരാഗത നെൽവിത്ത് സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി കുടുംബശ്രീ മിഷൻ
Summary
വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷൻ. ആദ്യ ഘട്ടത്തിൽ ഏഴു വിത്തുകളാണ് കൃഷിയിറക്കിയത്. അടുത്ത വർഷം..

വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷൻ. ആദ്യ ഘട്ടത്തിൽ ഏഴു വിത്തുകളാണ് കൃഷിയിറക്കിയത്. അടുത്ത വർഷം പരന്പരാഗതകൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ചെന്നെല്ല്, പാൽതൊണ്ടി, ഗന്ധകശാല, ജീരകശാല, വെളിയൻ, രക്തശാലി, അടുക്കൻ എന്നീ ഏഴു നാടൻ വിത്തുകളാണ് കൃഷിയിറക്കിയത്.

വയനാട്ടിലെ തനതു നെൽവിത്തുകൾ സംരക്ഷിക്കാനായി ജില്ലാ കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന സീഡ് ബാങ്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷി. പൂതാടി പഞ്ചായത്തിലെ പുളിക്കൽവയലിലെ അഞ്ചരയേക്കർ പാടത്താണ് കുടുംബശ്രീ പ്രവർത്തകർ കൃഷിയിറക്കിയത്. ഈ വർഷം ഉൽപ്പാദിപ്പിക്കുന്ന ഏഴിനം വിത്തുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് കൈമാറി. പരമ്പരാഗത കൃഷി ജില്ലയിലാകെ വ്യാപിപ്പിക്കാനാണ് പദ്ധതി. ഈ വർഷത്തെ കൃഷിയോടൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക് കെട്ടുനാട്ടി കൃഷി രീതിയിലുള്ള പരിശീലനവും നൽകുന്നുണ്ട്.