LiveTV

Live

Kerala

ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം; മറവിയുടെ കാണാക്കയത്തിലേക്ക് പോകുന്നവര്‍, തണലായി ജോസഫ് 

ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം; മറവിയുടെ കാണാക്കയത്തിലേക്ക് പോകുന്നവര്‍, തണലായി ജോസഫ് 
Summary
മറവിയുടെ ഇരുട്ടില്‍ വീണു പോകുന്നവര്‍ക്ക് തണലാവുകയാണ് എറണാകുളം ജില്ലയിലെ സിഗ്നേച്ചര്‍ ഏജ്ഡ് കെയറും ജോസഫ് അലക്സും

ഇന്ന് ലോക അല്‍ഷിമേഴ്സ് ദിനം. മറവിയുടെ ലോകത്ത് ഒറ്റപ്പെടുന്നവരെ ഓര്‍മകളെ രോഗം തട്ടിയെടുക്കുന്പോള്‍ നിസഹായരാകുന്ന ജീവിതങ്ങളെ ഓര്‍ക്കാനും മറവിയുടെ മറ നീക്കാനും ആഹ്വാനം ചെയ്തുകൊണ്ടാണ് അല്‍ഷിമേഴ്സ് ദിനം ആചരിക്കുന്നത്. മറവിയുടെ ഇരുട്ടില്‍ വീണു പോകുന്നവര്‍ക്ക് തണലാവുകയാണ് എറണാകുളം ജില്ലയിലെ സിഗ്നേച്ചര്‍ ഏജ്ഡ് കെയറും ജോസഫ് അലക്സും. ഓര്‍മകള്‍ താളം തെറ്റിയ ഒരു കൂട്ടം മനുഷ്യര്‍. ഓര്‍മിച്ചെടുക്കാന്‍ പോലും ഒന്നുമില്ല. ചുറ്റും തളം കെട്ടിനില്‍ക്കുന്ന കനത്ത ശൂന്യത. അവര്‍ക്ക് തണലാവുകയാണ് ഈ മനുഷ്യന്‍.

കൊച്ചി ചളിക്ക വട്ടം സ്വദേശി ജോസഫ് അലക്സ് എന്ന മനുഷ്യന്‍ ഇവര്‍ക്കൊപ്പമല്ല..ഇവരിലൊരാളാണ്. മൂന്നു നിലയില്‍ 60 പേരാണ് ഇവിടെയുള്ളത്. സെറിബ്രല്‍ പള്‍സി, പാര്‍ക്കിന്‍സണ്‍, വാര്‍ധക്യ സഹജമായ മറ്റ് രോഗങ്ങള്‍ ബാധിച്ചവരും ഇവര്‍ക്കൊപ്പം ഉണ്ട്.ബാങ്കിങ് ഇന്‍ഷുറന്‍സ് രംഗത്ത് ദീര്‍ഘകാലം ജോലി ചെയ്ത അലക്സിന്റെ ജീവിതാനുഭവമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്. മനുഷ്യരില്‍ ഓര്‍മകളുടെ താലം തെറ്റിക്കുകയും പിന്നീട് സാവധാനത്തില്‍ ഓര്‍മകളെ മുഴുവന്‍ കാര്‍ന്നെടുക്കുകയും ചെയ്യുന്ന ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന രോഗത്തിന്റെ മറ്റൊരു രൂപമാണ് അല്‍ഷിമേഴ്സ്.

24 മണിക്കൂറും ആംബുലന്‍സ് സര്‍വീസും, നേഴ്സിങ് സേവനവും രോഗികള്‍ക്കുണ്ട്. രണ്ട് ദിവസത്തിലൊരിക്കല്‍ ഡോക്ടര്‍ വന്ന് പരിശോധനയും നടത്തും.