LiveTV

Live

Kerala

അന്‍വറിന്‍റെ പാര്‍ക്കില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

Summary
പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്.

പി വി അന്‍വര്‍ എംഎല്‍എയുടെ വിവാദ പാര്‍ക്ക് നിര്‍മിക്കാന്‍ അനുമതി നല്‍കിയതില്‍ പഞ്ചായത്തിനും പാര്‍ട്ടിക്കും തെറ്റു പറ്റിയിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട്. പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്.

രേഖകളുടെ ആധികാരികത പരിശോധിച്ചതിന് ശേഷം വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് കെപിസിസിക്ക് നല്‍കും. ഇന്ന് വൈകുന്നേരം ഡിസിസിക്കാണ് റിപ്പോര്‍ട്ട് കൈമാറും. ഡിസിസി കെപിസിസിക്കും. അന്‍വറിനെതിരെ പടയൊരുക്കത്തിന് കോപ്പ് കൂട്ടുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട്. നിയമസഭക്കകത്ത് യുഡിഎഫും പ്രാദേശികമായി യൂത്ത് കോണ്‍ഗ്രസും നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുന്നതിന് ഈ റിപ്പോര്‍ട്ട് ആയുധമാകാനാണ് സാധ്യത.