LiveTV

Live

Kerala

'സെന്‍കുമാര്‍ നല്‍കിയത് വ്യാജ രേഖ' എഫ്ഐആര്‍ മീഡിയവണിന്

'സെന്‍കുമാര്‍ നല്‍കിയത് വ്യാജ രേഖ' എഫ്ഐആര്‍ മീഡിയവണിന്
Summary
മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്ഐആര്‍ മീഡിയാവണ്ണിന് ലഭിച്ചു. ഐപിസി 465,468,471,167 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പരാതിക്കാരി. വ്യാജ ചികിത്സാരേഖ..

മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്ഐആര്‍ മീഡിയവണിന് ലഭിച്ചു. ഐപിസി 465,468,471,167 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പരാതിക്കാരി. വ്യാജ ചികിത്സാരേഖ നല്‍കി സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു.

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ 1302 എന്ന നമ്പറിലാണ് ടിപി സെന്‍കുമാറിനെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്.1-06-2016 മുതല്‍ 31-03-2017 വരെയുള്ള കാലയളവില്‍ ടിപി സെന്‍കുമാര്‍ അവധിയെടുത്തന്ന് പറയുന്നു. ഇതിനിടെ പല ദിവസങ്ങളിലായി 9 അവധി അപേക്ഷ സര്‍ക്കാരിന് നല്‍കി. ഈ കാലയളവിലെ മുഴുവന്‍ ശമ്പളവും കിട്ടുന്നതിന് വേണ്ടി സമര്‍പ്പിച്ച 8മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റും ക്യത്രിമവും വ്യാജവും ആണന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പ്രതി വ്യാജ രേഖ നല്‍കിയത് ഗുരുതരമായ കുറ്റക്യത്യമാണന്നും എഫ്ഐആറിലുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ഉടന്‍ തുടങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ.ഇ ബൈജു അറിയിച്ചു. സെന്‍കുമാറിന് നോട്ടീസ് നല്‍കുകയായിരിക്കും ആദ്യം ചെയ്യുക.