LiveTV

Live

Kerala

വിദ്യാര്‍ഥി സംഘര്‍ഷം: പൊന്നാനി എംഇഎസ് കോളേജ് ഇതുവരെ തുറന്നില്ല

വിദ്യാര്‍ഥി സംഘര്‍ഷം: പൊന്നാനി എംഇഎസ് കോളേജ് ഇതുവരെ തുറന്നില്ല
Summary
എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കോളജിനുണ്ടായ നഷ്ടം പരിഹരിക്കാതെ ക്ലാസുകള്‍ തുടങ്ങില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. പഠനം മുടങ്ങുന്നതില്‍..

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച പൊന്നാനി എംഇഎസ് കോളേജ് തുറക്കുന്നത് അനിശ്ചിതമായി നീളുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കോളജിനുണ്ടായ നഷ്ടം പരിഹരിക്കാതെ ക്ലാസുകള്‍ തുടങ്ങില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. പഠനം മുടങ്ങുന്നതില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എസ്എഫ്ഐ സമര്‍പ്പിച്ച നോമിനേഷനുകളില്‍ രണ്ടെണ്ണം തള്ളിയതാണ് പ്രശ്നത്തിന് കാരണമായത്. പ്രതിഷേധവുമായി പ്രിന്‍സിപ്പലിന്‍റെ മുറിയിലെത്തിയ പ്രവര്‍ത്തകര്‍ കണ്ണില്‍ കണ്ടതെല്ലാം അടിച്ചു തകര്‍ത്തു. അക്രമം നടന്ന് എട്ട് ദിവസം കഴിഞ്ഞാണ് പോലീസ് തെളിവെടുപ്പിനെത്തിയത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കോളജിനുണ്ടായ നഷ്ടം നികത്താതെ അധ്യയനം പുനരാരംഭിക്കാന്‍ ആകില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ്.

മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊന്നാനി പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. കോളജ് അടച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. കോളജ് തുറക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.