LiveTV

Live

Kerala

പ്രതിസന്ധി അയയുന്നില്ല; ശമ്പളം നല്‍കാനാവില്ലെന്ന് ചെറുകിട ആശുപത്രികള്‍

പ്രതിസന്ധി അയയുന്നില്ല; ശമ്പളം നല്‍കാനാവില്ലെന്ന് ചെറുകിട ആശുപത്രികള്‍
Summary
നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള നിരക്ക് അംഗീകരിക്കാനാവില്ലെന്ന് ചെറുകിട ആശുപത്രി ഉടമകള്‍. 20 കിടക്കകളില്‍ താഴെയുള്ള ആശുപത്രി ഉടമകള്‍ പുതിയ സംഘടന രൂപീകരിച്ചു

നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള നിരക്ക് അംഗീകരിക്കാനാവില്ലെന്ന് ചെറുകിട ആശുപത്രി ഉടമകള്‍. 20 കിടക്കകളില്‍ താഴെയുള്ള ആശുപത്രി ഉടമകള്‍ പുതിയ സംഘടന രൂപീകരിച്ചു. പുതുക്കിയ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം. 20 കിടക്കകളില്‍ താഴെയുള്ള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് 18232 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം. ഇത് തങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുമെന്നാണ് ചെറുകിട ആശുപത്രി ഉടമകള്‍ പറയുന്നത്.

ശമ്പളം വര്‍ധിപ്പിക്കണമെങ്കില്‍ മരുന്നുകള്‍ക്കടക്കം സര്‍ക്കാര്‍ സഹായം വേണം. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് വന്‍കിട ആശുപത്രി മാനേജ്മെന്റുകള്‍ സമ്മതിച്ചിട്ടുണ്ട്. നഴ്സുമാരുടെ സമരം തുടരുമ്പോള്‍ ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതാണ് ചെറുകിട ആശുപത്രി ഉടമകളുടെ നിലപാട്. നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചര്‍ച്ച നടക്കും.