LiveTV

Live

Kerala

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം

പനി ബാധിച്ച് സംസ്ഥാനത്ത് ഇന്ന് നാല് മരണം
Summary
ഇതോടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം ഇരുപതായി..

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നാലുപേര്‍ മരിച്ചു. മലപ്പുറത്ത് രണ്ടുപേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ആലപ്പുഴയിലും കോഴിക്കോടും ഇന്ന് പനിമരണമുണ്ടായി. മലപ്പുറം മഞ്ചേരി എടപ്പറ്റ സ്വദേശി ഷാഹിദ, കൂട്ടിലങ്ങാടി സ്വദേശി വസന്തകുമാരി എന്നിവരാണ് മരിച്ചത്. ഷാഹിദ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വസന്തകുമാരി മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയിലായിരുന്നു. ഷാഹിദക്ക് 26 വയസ്സും വസന്തകുമാരിക്ക് 47 വയസ്സുമാണ് പ്രായം. ഇതോടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം ഇരുപതായി.

ആലപ്പുഴ ജില്ലയിലും പനി ബാധിച്ച് ഒരാള്‍ മരിച്ചു. കായംകുളം ചെറിയപത്തിയൂര്‍ സ്വദേശി ഹസീനയാണ് മരിച്ചത്. കായംകുളം താലൂക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് ഒരു മരണമുണ്ടായി. മുക്കം കൊടിയത്തൂരില്‍ നന്പുരയില്‍ സന്തോഷിന്റെ ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.