LiveTV

Live

Kerala

പൾസർ സുനിയുടെ സഹതടവുകാരനെതിരെ ദിലീപും നാദിർഷായും പൊലീസിൽ പരാതി നൽകി

പൾസർ സുനിയുടെ സഹതടവുകാരനെതിരെ ദിലീപും നാദിർഷായും പൊലീസിൽ പരാതി നൽകി
Summary
പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജയില്‍മോചിതനായപ്പോള്‍ അയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപും നാദിര്‍ഷായും പൊലീസില്‍ പരാതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി ആവശ്യപ്പെട്ടുവെന്നാണ് പരാതി.മൂന്ന് മാസം മുന്‍പാണ് ഡിജിപിക്ക് ശബ്ദരേഖസഹിതം പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 20ന് അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയെന്ന് ദിലീപ് പറഞ്ഞു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവെന്നയാള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ഫോണില് വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് പറയാന്‍ ചിലര്‍ വലിയ തുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പേര് പറാതിരിക്കാന്‍ ദിലീപ് പണം നല്‍കണമെനന്നുമാണ് ആവശ്യപ്പെട്ടത്.

ദിലീപിന്റെ പേര് പറയാന്‍ ചിലര്‍ നിര്‍ബന്ധിച്ചുവെന്ന് വിഷ്ണു തന്നോട് പറഞ്ഞാതായി സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുളള ഗൂഢാലോചന പുറത്തുവരുന്നത് വരെ കേസുമായി മുന്നോട്ടുപോകുമെന്ന് ദിലീപ് വ്യക്തമാക്കി.


കേരളത്തിന് പുറത്തുളള ദിലീപ് എത്തിയാലുടന്‍ പോലീസിന് മൊഴി നല്‍കും. ദിലീപിന്റെ പരാതി സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.