LiveTV

Live

Kerala

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി  മൊബൈല്‍ ആപ്ലിക്കേഷന്‍
Summary
റബ്ബറിന്റെ വളപ്രയോഗ കൃത്യമായി നടപ്പാക്കുന്നതിനും ഇ-ഗവേണന്‍സിനും വേണ്ടി രണ്ട് ആപ്ലിക്കേഷനുകളാണ് റബര്‍ ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്

റബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷനുമായി ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രം. റബ്ബറിന്റെ വളപ്രയോഗ കൃത്യമായി നടപ്പാക്കുന്നതിനും ഇ-ഗവേണന്‍സിനും വേണ്ടി രണ്ട് ആപ്ലിക്കേഷനുകളാണ് റബര്‍ ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. ആഗോള റബര്‍കൃഷി രംഗത്തെ ആദ്യത്തെ മൊബൈല്‍ സംവിധാനത്തിനാണ് ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രം രൂപം നല്കിയിരിക്കുന്നത്.

റബ്സിസ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ കര്‍ഷകര്‍ക്ക് റബര്‍ കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും. ഉപഗ്രഹത്തിന്റെ സഹായത്തോടെ മണ്ണിന്റെ ഘടന തിരിച്ചറിയാനുള്ള സംവിധാനം ഈ ആപ്ലിക്കേഷനിലുണ്ട്. ഇതിലൂടെ ആവശ്യമായ വളപ്രയോഗം എത്രമാത്രം വേണമെന്ന് അറിയാന്‍ കര്‍ഷകന് അറിയാന്‍ സാധിക്കും. ചുരുക്കി പറഞ്ഞാല്‍ റബര്‍ കര്‍ഷകര്‍ ഇനി മുതല്‍ മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച് മണ്ണ് പരിശോധനയ്ക്ക് പോകേണ്ട ആവശ്യമില്ല. എവിടെയിരുന്നു. സ്വന്തം കൃഷി സ്ഥലത്തെ മണ്ണിന്റെ ഘടന മനസിലാക്കാനാകും.

മറ്റൊരു ആപ്ലിക്കേഷന്‍ ഇ-ഗവേണന്‍സിന്റെ ഭാഗമായി ഉള്ളതാണ്. ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇതിലൂടെ റബര്‍ കര്‍ഷകന് ലഭ്യമാകും. റബ്ബര്‍കൃഷിയില്‍ ലോകത്ത് തന്നെ ആദ്യേത്തേത് എന്ന പ്രത്യേകതയും റബ്‌സിസിനുണ്ട്.