LiveTV

Live

Kerala

പിണറായിയും സെന്‍കുമാറും ഒരേ വേദിയില്‍

പിണറായിയും സെന്‍കുമാറും ഒരേ വേദിയില്‍
Summary
പുനർനിയമനത്തിനു ശേഷം ഇതാദ്യമായാണ് ഡിജിപി ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്

സംസ്ഥാന പൊലീസ് മേധാവിയായി തിരിച്ചെത്തിയ ടി പി സെൻകുമാർ ഐപിഎസും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിൽ. വയനാട് ജില്ല പൊലീസ് ആസ്ഥാനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്.

പുനർനിയമനത്തിനു ശേഷം ഇതാദ്യമായാണ് ഡിജിപി ടി പി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സ്വാഗത പ്രഭാഷണം നടത്തിയ ഡിജിപിക്ക് സർക്കാരിനെക്കുറിച്ചും മുഖ്യമന്ത്രിയെക്കുറിച്ചും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ

രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ലയിലെ പൊലീസ് സേന സുരക്ഷയുടെ കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നീതിയുക്തമായും നിയമപരമായും പ്രവർത്തിക്കണമെന്നാണ് സർക്കാർ നയം. ഇതിൽ നിന്ന്‌ വ്യതിചലിക്കുന്ന ഉദ്യോഗസ്ഥരോട് മൃദുസമീപനമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേന നവീകരിക്കപ്പെടണമെന്നും സൈബര്‍ കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.