LiveTV

Live

Kerala

കൊച്ചിമെട്രോ: ഉദ്ഘാടനതീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചിമെട്രോ: ഉദ്ഘാടനതീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
Summary
പ്രധാനമന്ത്രിക്ക് സൌകര്യമുള്ള തീയതി അറിയിക്കണമെന്ന് കാട്ടി സര്‍ക്കാര്‍ നേരത്തെ കത്തയിച്ചിരിന്നു. ഇതിന് മറുപടി..

കൊച്ചിമെട്രോയുടെ ഉദ്ഘാടനതീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 30ന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് തിരുത്തുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. പ്രധാനമന്ത്രിക്ക് സൌകര്യമുള്ള തീയതിക്കായി കാത്തിരിക്കുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് സൌകര്യമുള്ള തീയതി അറിയിക്കണമെന്ന് കാട്ടി സര്‍ക്കാര്‍ നേരത്തെ കത്തയിച്ചിരിന്നു. ഇതിന് മറുപടി ലഭിച്ച ശേഷമേ അന്തിമതീരുമാനമെടുക്കുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. മെട്രോയുടെ ഫണ്ട് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ സംയുക്തമായി വഹിക്കുന്നത് കൊണ്ട് പ്രധാനമന്ത്രിക്കായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.