LiveTV

Live

Kerala

അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തിയെന്ന് പരാതി; കാന്തപുരം ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്

Summary
അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കോഴിക്കോട് കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി.....

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കോഴിക്കോട് കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി.

കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി, മര്‍ക്കസ് സഖാഫത്തി സുന്നയ്യ എന്നീ രണ്ട് സ്ഥാപനങ്ങളുടെ പേരിലാണ് കേസ്. അംഗീകാരമില്ലാത്ത ആര്‍കിടെക്ചര്‍ , സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ഫീസ് വാങ്ങിയെന്നാണ് പരാതി. എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. 450ഓളം വിദ്യാര്‍ഥികളാണ് മൂന്നുവര്‍ഷം സ്ഥാപനത്തില്‍ പഠിച്ചത്. എല്ലാ സംസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിച്ച കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രവേശനമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.കോഴ്സു പഠിച്ചിറങ്ങിയ ശേഷമാണ് അംഗീകാരമില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസിലായത്.മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ സമരത്തിലാണ്. ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ കോഴ്സിന് അംഗീകാരമുണ്ടോ എന്ന് കണ്ടെത്താന്‍ സമിതിയെ നിശ്ചയിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‌ട്ട് സമര്‍പ്പിക്കാനാണ് കമ്മിറ്റിക്ക് നിര്‍ദേ