LiveTV

Live

Kerala

അട്ടപ്പാടിയില്‍ മുപ്പത് വര്‍ഷം മുമ്പ് മരിച്ചു പോയയാള്‍ നല്‍കിയ അപേക്ഷയില്‍ ഭൂമി വില്‍പന

അട്ടപ്പാടിയില്‍ മുപ്പത് വര്‍ഷം മുമ്പ് മരിച്ചു പോയയാള്‍ നല്‍കിയ അപേക്ഷയില്‍ ഭൂമി വില്‍പന
Summary
അട്ടപ്പാടിയിലെ പുതൂര്‍ വില്ലേജിലെ കിണ്ണക്കരൈയില്‍ ഭൂമാഫിയക്കൊപ്പം ഒത്തുകളിച്ചത് വനം-റവന്യൂവകുപ്പുകള്‍

അട്ടപ്പാടിയിലെ പുതൂര്‍ വില്ലേജിലെ കിണ്ണക്കരൈയില്‍ ഭൂമാഫിയക്കൊപ്പം ഒത്തുകളിച്ചത് വനം-റവന്യൂവകുപ്പുകള്‍. മുപ്പത് വര്‍ഷം മുന്പ് മരിച്ചു പോയയാള്‍ 2016ല്‍ നല്‍കിയ അപേക്ഷയില്‍ ഭൂമി വില്‍പനക്ക് വനം വകുപ്പ് എന്‍ഒസി നല്‍കി. മുപ്പത് വര്‍ഷം മുന്പ് മരിച്ചു പോയയാളുടെ പേരില്‍ വില്ലേജോഫീസില്‍ ഭൂമാഫിയ ഭൂനികുതിയും ഒടുക്കി. മീഡിയവണ്‍ അന്വേഷണം.

ബോസിന്റെ പിതാവ് മല്ലുഗൌണ്ടര്‍ മരിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. മല്ലു ഗൌഡറുടെ പേരിലുള്ള ഭൂമിക്ക് മകന്‍ ബോസും സഹോദരിമാരും ഉള്‍പ്പടെ നാല് അവകാശികളുണ്ട്. മരിച്ചു പോയ മല്ലു ഗൌഡറുടെ പേരില്‍ നല്‍കിയ എന്‍ഓസിക്കായുള്ള അപേക്ഷ ഏറ്റുവാങ്ങാന്‍ എഐഡിഎംകെ നേതാവായ ബോസിനെ ചുമതലപ്പെടുത്തുന്ന അപേക്ഷയും മല്ലുഗൌഡറുടെ വ്യാജ ഒപ്പിട്ട് ഡിഎഫ്ഓക്ക് നല്‍കി.

അപേക്ഷകന്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും പരിശോധിക്കാതെ വനം വകുപ്പ് എന്‍ഓസി നല്‍കി. മല്ലുഗൌഡറുടെ മകന്‍ ബോസിനെ ആധാരത്തിന് സാക്ഷിയായി ഒപ്പിടാന്‍ വേണ്ടി ഏഴായിരം രൂപ വാഗ്ദാനം ചെയ്ത് മദ്യലഹരിയില്‍ ആധാരത്തില്‍ ഒപ്പിടുവിക്കുകയായിരുന്നു.

ഒപ്പിട്ട് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ബോസ് അറിയുന്നത്, തന്റെ പിതാവിന്‍റെ പേരിലുള്ള ഭൂമിയുടെ ആധാരത്തിലാണ് താന്‍ ഒപ്പുവെച്ചതെന്ന്. അഗളി രജിസ്ട്രാര്‍ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഭൂമാഫിയയുടെ പ്രവര്‍ത്തനത്തിന് ഉന്നത രാഷ്ട്രീയ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. അട്ടപ്പാടിയില്‍ കാറ്റാടി ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ ഈ ഭൂമി തട്ടിപ്പിലും പങ്കാളിയായിട്ടുണ്ട്.