LiveTV

Live

Kerala

അഞ്ച് കോടി ചിലവിട്ട് നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് പൊളിച്ച് മൈതാനം നിര്‍മ്മിക്കുന്നവര്‍!

അഞ്ച് കോടി ചിലവിട്ട് നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് പൊളിച്ച് മൈതാനം നിര്‍മ്മിക്കുന്നവര്‍!
Summary
പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണമാണ് ക്രമക്കേടുകളും വീഴ്ച്ചകളും കൊണ്ട് ശ്രദ്ധേയമാകുന്നത്...

പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട്. ക്രമക്കേട് സംബന്ധിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ട് കായിക വകുപ്പും സ്‌പോര്‍ട്‌സ് കൌണ്‍സിലും അവഗണിച്ചു. ഉപയോഗശൂന്യമായ ജംപിങ് പിറ്റ് പൊളിച്ചു നീക്കി.

2015 ല്‍ അഞ്ച് കോടി ചെലവിലാണ് പാലക്കാട് മെഡിക്കല്‍ കോളജിലെ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് പണിതത്. കിറ്റ്‌കോക്കായിരുന്നു കണ്‍സള്‍ട്ടന്‍സി കരാര്‍. ബംഗ്ലൂരുവിലെ സിന്‍കോട്ട്‌സ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു നിര്‍മാണ ചുമതല. കൃത്യമായ മാസ്റ്റര്‍പ്ലാനോ ട്രാക്ക് നിര്‍മാണം സംബന്ധിച്ച അത്‌ലറ്റിക് ഫെഡറേഷന്റെയോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് നിര്‍മാണം തുടങ്ങിയത്.

സിന്തറ്റിക് ട്രാക്കിന് ഇഞ്ചുകള്‍ താഴെയാണ് മൈതാനം. ഇതിനി മണ്ണിട്ടുയര്‍ത്തണമെങ്കില്‍ സിന്തറ്റിക് ട്രാക് നശിപ്പിക്കണം. നാശനഷ്ടം പരമാവധി കുറച്ച് ക്രമക്കേട് പരിഹരിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് അത്‌ലറ്റിക് ഫെഡറേഷന്റെ റിപ്പോര്‍ട്ടാണ് അവഗണിച്ചത്. നിര്‍മാണത്തിലെ ക്രമക്കേടിനെതിരെ വിജിലന്‍സിലും പരാതി നല്‍കിയിട്ടുണ്ട്.

വേണ്ടത്ര അകലം പാലിക്കാതെ നിര്‍മിച്ച ജംപ് ട്രാക്കാണ് പൊളിച്ചു നീക്കിയത്. ഡ്രെെയിനേജ് സംവിധാനങ്ങളില്ലാത്തതിനാല്‍ ഫീല്‍ഡ് നിര്‍മാണവും പ്രതിസന്ധിയിലാണ്. സ്‌പോര്‍ട്‌സ് ഡയറക്ടറാണ് നിര്‍മാണത്തിന് മേല്‍ നോട്ടം വഹിക്കുന്നതെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ നിലപാട്.