LiveTV

Live

Kerala

കെ.പി.സി.സി അധ്യക്ഷന്‍: ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് വയലാര്‍ രവി

കെ.പി.സി.സി അധ്യക്ഷന്‍: ഉമ്മന്‍ ചാണ്ടിയെ പിന്തുണച്ച് വയലാര്‍ രവി
Summary
ദേശീയ നേതൃത്വം മാറണമെന്ന് പറയാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് അര്‍ഹതയില്ലെന്നും വയലാര്‍ രവി കൊച്ചിയില്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റിനെ തീരുമാനിക്കമ്പോള്‍ ജാതി മത സമവാക്യങ്ങള്‍ നോക്കണമെന്ന് വയലാര്‍ രവി. പ്രസിഡന്റാവാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണന്നും അഭിപ്രായപ്പെട്ടു.ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തോടുള്ള പ്രതികരണം കടുത്തതായിരുന്നു.

കെ.പി.സി.സി പ്രസിഡന്‍റ് ആരാവണമെന്നുള്ള ചര്‍ച്ചകള്‍ തിടുക്കത്തില്‍ നടക്കുമ്പോഴാണ് ജാതി മത സമവാക്യങ്ങള്‍ പരിഗണിക്കണമെന്ന അഭിപ്രായം വയലാര്‍ രവി മുന്നോട്ട് വെച്ചതെന്നത് ശ്രദ്ധേയമാണ്.വിഡി സതീശനും,കെ മുരളീധരനും വേണ്ടന്ന പരോക്ഷമായ നിലപാടാണ് വയലാര്‍ രവിയുടെ വാക്കുകളില്‍ ഉള്ളത്. എ.ഐ.സി.സി തലപ്പത്ത് മാറ്റം വേണമെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ച മണിശങ്കര്‍ അയ്യരെ രൂക്ഷമായ രീതിയിലാണ് വിമര്‍ശിച്ചത്.