LiveTV

Live

Kerala

നാട് ഒന്നിച്ചപ്പോള്‍ വരാല്‍ച്ചാലിന് പുതുജീവന്‍

നാട് ഒന്നിച്ചപ്പോള്‍ വരാല്‍ച്ചാലിന് പുതുജീവന്‍
Summary
പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതോടെ വരാല്‍ച്ചാല്‍ പുനസ്ഥാപിക്കുകയെന്ന ആശയം പരിസ്ഥിതി സ്‌നേഹികള്‍ മുന്നോട്ട് വെയ്ക്കുകയായിരുന്നു. ഇതിന് നാടൊന്നാകെ പച്ചക്കൊടി കാട്ടി.

ഒരു നാട് മുഴുവന്‍ ഒന്നിച്ചപ്പോള്‍ പമ്പാനദിയുടെ കൈവഴിയായ വരാല്‍ച്ചാലിന് പുതുജീവന്‍. പത്തനംതിട്ടയിലെ കോയിപ്രം ഗ്രാമവാസികളാണ് ഒഴുക്ക് നിലച്ച നീര്‍ച്ചാലിനെ വീണ്ടെടുക്കാന്‍ ഒത്തുചേര്‍ന്നത്.

മാലിന്യം, ചെളി, പോള, പായല്‍ എന്നിവയെല്ലാം നിറഞ്ഞ് ഒഴുക്ക് നിലച്ച് വിസ്മൃതിയിലായ ഒരു നീര്‍ച്ചാല്‍ പഴയപ്രതാപത്തോടെ പരന്നൊഴുകുന്നു. ഇരുപത് വര്‍ഷത്തിന് ശേഷം നാട്ടുകാര്‍ക്ക് ഈ നീര്‍ച്ചാലിലൂടെ ഒരു തോണി യാത്ര സാധ്യമാകുന്നു. വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നും. എന്നാല്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും കോയിപ്രം ഗ്രാമത്തിലെ ജനങ്ങളാകെയും അണിനിരന്നപ്പോള്‍ ആ സ്വപനം യാഥാര്‍ഥ്യമായി.

പമ്പാ നദിയിടെ സമതല നീര്‍ത്തടമായിരുന്നു വരാല്‍ച്ചാല്‍. അനധികൃതമായ കൈയ്യേറ്റവും അതിരുവിട്ട മലിനീകരണവും വര്‍ധിച്ചതോടെ വരാല്‍ച്ചാല്‍ വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച് ചതുപ്പ് നിലമായി മാറിയിരുന്നു. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതോടെ വരാല്‍ച്ചാല്‍ പുനസ്ഥാപിക്കുകയെന്ന ആശയം പരിസ്ഥിതി സ്‌നേഹികള്‍ മുന്നോട്ട് വെയ്ക്കുകയായിരുന്നു. ഇതിന് നാടൊന്നാകെ പച്ചക്കൊടി കാട്ടി. ജില്ലാ പഞ്ചായത്ത് ഇതിനായി 30 ലക്ഷം രൂപ അനുവദിച്ചു. ശാസ്ത്രീയമായി നവീകരണപ്രവര്‍ത്തികള്‍ ജനകീയ പങ്കാളിത്തോടെ നടപ്പാക്കി. ഇതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴുക്ക് നിലച്ച ആദിപമ്പയുടെ കൈവഴിയില്‍ ജലം നിറഞ്ഞത്.