LiveTV

Live

Kerala

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
Summary
നഷ്ടപ്പെട്ടുപോയ കാമുകിയെ മറ്റാരെങ്കിലും വിവാഹം കഴിക്കുമ്പോള്‍ തോന്നുന്ന സങ്കടമാണ് കോളജിനെ കാണുമ്പോള്‍ തോന്നുന്നതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. 

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. കേരളം അഭിമാനപൂര്‍വം കാണുന്ന കലാലയത്തെ അപമാനത്തിന്റെ പടുകുഴിയില്‍ തള്ളാന്‍ ചിലര്‍ ശ്രമിക്കുകയാണ്. മുതിര്‍ന്നവര്‍ ഇത് തിരുത്തണമെന്നും മഹാരാജാസ് കോളജിലെ മഹാരാജകീയം പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

നഷ്ടപ്പെട്ടുപോയ കാമുകിയെ മറ്റാരെങ്കിലും വിവാഹം കഴിക്കുമ്പോള്‍ തോന്നുന്ന സങ്കടമാണ് കോളജിനെ കാണുമ്പോള്‍ തോന്നുന്നതെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു.