LiveTV

Live

Kerala

വയനാട്ടില്‍ ആനക്കൊമ്പ് വില്‍പ്പനക്കിടെ നാലു പേര്‍ പിടിയില്‍

വയനാട്ടില്‍ ആനക്കൊമ്പ് വില്‍പ്പനക്കിടെ നാലു പേര്‍ പിടിയില്‍
Summary
മേപ്പാടി സ്വദേശികളായ ജുനൈദ്, സവാദ്, സിയാസ് അലി, സുഭാഷ് എന്നിവരാണ് പിടിയിലായത്.

വയനാട്ടില്‍, ആനക്കൊമ്പ് വില്‍ക്കുന്നതിനിടെ, നാലു യുവാക്കളെ വനംവകുപ്പ് പിടികൂടി. മേപ്പാടി സ്വദേശികളായ ജുനൈദ്, സവാദ്, സിയാസ് അലി, സുഭാഷ് എന്നിവരാണ് പിടിയിലായത്. രണ്ടര കിലോ വീതം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകള്‍ അന്‍പതു ലക്ഷം രൂപയ്ക്കാണ് സംഘം വില്‍ക്കാന്‍ ശ്രമിച്ചത്. ആനക്കൊമ്പ് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തെ വലയിലാക്കിയത്. ഫോണില്‍ ബന്ധപ്പെട്ട്, കല്‍പറ്റ ബൈപ്പാസില്‍ എത്താന്‍ സംഘത്തോട് വനംവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുഭാഷിന്റെ വീട്ടില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് വില്‍ക്കാന്‍ ശ്രമിച്ചത്.