LiveTV

Live

Kerala

എസ്‍കെയുടെ തെരുവിന്റെ കഥ നാടകമാകുന്നു

എസ്‍കെയുടെ തെരുവിന്റെ കഥ നാടകമാകുന്നു
Summary
ഈ മാസം 11ന് കോഴിക്കോടാണ് നാടകത്തിന്റെ അരങ്ങേറ്റം.

എസ് കെ പൊറ്റക്കാടിന്റെ തെരുവിന്റെ കഥ നാടകരൂപത്തില്‍ അരങ്ങിലെത്തുന്നു. ഈ മാസം 11ന് കോഴിക്കോടാണ് നാടകത്തിന്റെ അരങ്ങേറ്റം. വിജയന്‍ വി നായര്‍ സംവിധാനം ചെയ്യുന്ന നാടകത്തിന് എം കെ രവിവര്‍മ നാടകഭാഷ്യം നല്കുന്നു. എസ് കെ പൊറ്റക്കാടും നാടകത്തിലെ കഥാപാത്രമായി എത്തുന്നുണ്ട്.

ഓമഞ്ചി ലാസറും കൂനന്‍ കണാരനും കേളുമാഷുമെല്ലാം നോവലില്‍ പുനര്‍ജനിക്കുകയാണ്. കോഴിക്കോട് മറന്ന എസ്‍കെയെ ഓര്‍മ്മപ്പെടുത്തലാണ് അണിയറക്കാരെ സംബന്ധിച്ച് ഈ നാടകം.

പുതിയറയിലെ ചന്ദ്രകാന്തം സാംസ്കാരിക വേദിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്. കോഴിക്കോട്ടെ നാടകപ്രവര്‍ത്തകര്‍ തന്നെയാണ് അരങ്ങിലും അണിയറയിലും.