LiveTV

Live

Kerala

ചെല്ലാനം പൊലീസ് പീഡിപ്പിക്കുന്നതായി നാട്ടുകാരുടെ പരാതി

ചെല്ലാനം പൊലീസ് പീഡിപ്പിക്കുന്നതായി നാട്ടുകാരുടെ പരാതി
Summary
കൊച്ചി ചെല്ലാനം പള്ളിയില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ തിരയുന്നുവെന്ന വ്യാജേന എത്തുന്ന പൊലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്നാണ് ചെല്ലാനം നിവാസികള്‍ പറയുന്നത്.

പ്രതികളെ തിരയുന്ന പേരില്‍ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. ഫോര്‍ട്ടു കൊച്ചി ചെല്ലാനം പള്ളിയില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ തിരയുന്നുവെന്ന വ്യാജേന എത്തുന്ന പൊലീസ് തങ്ങളെ പീഡിപ്പിക്കുകയാണെന്നാണ് ചെല്ലാനം നിവാസികള്‍ പറയുന്നത്. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചു.

ജനുവരി 20 ാം തിയതി ആണ് ചെല്ലാനം പള്ളിയില്‍ ഗാനമേളക്കിടെ സംഘര്‍ഷം ഉണ്ടാകുന്നത്. പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇതില്‍ 15 ഓളം പേരെ പൊലീസ് പ്രതി ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇവരെ അന്വേഷിച്ച് പൊലീസ് രാത്രി സമയങ്ങളില്‍ പോലും വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പൊലീസ് കള്ളക്കേസുണ്ടാക്കിയതാണെന്നും യഥാര്‍ഥ പ്രതികളെയല്ല പ്രതി ചേര്‍ത്തതെന്നും ഇവര്‍ പറയുന്നു. ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നാണ് സ്ത്രീകള്‍ പറയുന്നത്. പൊലീസ് ഉപദ്രവിക്കുമെന്ന ഭയത്തില്‍ വീടു പൂട്ടി പോയവരും ഉണ്ട്. എന്നാല്‍ വീട്ടില്‍ കയറി അക്രമം നടത്തിയിട്ടില്ലെന്നും നാട്ടുകാരില്‍ നിന്നും പരാതികള്‍ ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.