LiveTV

Live

Kerala

ബഡായി ബജറ്റെന്ന് വിഎസ്

ബഡായി ബജറ്റെന്ന് വിഎസ്
Summary
കേരളം എന്ന ഒരു സംസ്ഥാനം രാജ്യത്തുണ്ട് എന്ന കാര്യംപോലും മറന്നാണ് മോദി സര്‍ക്കാര്‍ ബജറ്റ് കൊണ്ടുവന്നിട്ടുള്ളതെന്നും വിഎസ്...

മോദി സര്‍ക്കാരിന്റെ ബജറ്റ് വെറും ബഡായി ബജറ്റാണെന്ന് വിഎസ് അച്യുതാനന്ദന്‍. കണക്കുകളും പ്രഖ്യാപനങ്ങളുംകൊണ്ട് കസര്‍ത്ത് കാണിച്ചതല്ലാതെ, ഒരുതരത്തിലും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ബജറ്റ്.

വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമില്ല, ബജറ്റ് അവതരിപ്പിക്കുന്നതിനിടെ തന്നെ പാചകവാതക സിലിണ്ടറിന് എഴുപത് രൂപയോളം വര്‍ധിപ്പിച്ചു. ഇത് സാധാരണക്കാരുടെ അടുക്കള ബജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണ്. കേരളം എന്ന ഒരു സംസ്ഥാനം രാജ്യത്തുണ്ട് എന്ന കാര്യംപോലും മറന്നാണ് മോദി സര്‍ക്കാര്‍ ബജറ്റ് കൊണ്ടുവന്നിട്ടുള്ളതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.