LiveTV

Live

Kerala

വിദ്വേഷപ്രസംഗം നടത്തുന്ന ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ചെന്നിത്തല

വിദ്വേഷപ്രസംഗം നടത്തുന്ന ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കാത്തതെന്തെന്ന് ചെന്നിത്തല
Summary
കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുസ്‍ലിം മത പണ്ഡിതര്‍ക്കെതിരെ ആര്‍എസ്എസ് പറയുന്നതിനനുസരിച്ച് യുഎപിഎ ചുമത്തുകയാണ് പൊലീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ വിദ്വേഷപ്രസംഗം നടത്തുന്ന ആര്‍എസ്എസുകാര്‍ക്കെതിരെ കേസെടുക്കുന്നില്ല. കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.