LiveTV

Live

Kerala

ലോ അക്കാദമി വിദ്യാര്‍ഥി സമരം ശക്തമാകുന്നു

ലോ അക്കാദമി വിദ്യാര്‍ഥി സമരം ശക്തമാകുന്നു
Summary
വിദ്യാര്‍ഥി സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു.

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. ലോ അക്കാദമി പ്രശ്നം പരിഹരിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോടും മാനേജ്മെന്റിനോടും സിന്‍ഡിക്കേറ്റ് ശിപാര്‍ശ ചെയ്തു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ പരീക്ഷ നടപടികളില്‍ നിന്നും ഡീബാര്‍ ചെയ്യാനുമാണ് സിന്‍ഡിക്കേറ്റില്‍ നടപടിയായത്. സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ തൃപ്തരല്ല. വിദ്യാര്‍ഥി സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു.