LiveTV

Live

Kerala

വഞ്ചിവീടുകളും ക്യാഷ് ലെസ് ആകുന്നു

വഞ്ചിവീടുകളും ക്യാഷ് ലെസ് ആകുന്നു
Summary
മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ ബോട്ടുകള്‍ ബുക്ക് ചെയ്യാം

വഞ്ചിവീടുകളും ക്യാഷ്‍‍ലെസ് ആകുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ ബോട്ടുകള്‍ ബുക്ക് ചെയ്യാനും വിദേശ അക്കൌണ്ടുകളില്‍ നിന്നുള്‍പ്പെടെ പണം കൈമാറാനും പറ്റുന്ന സംവിധാനം ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ കമ്പനി വികസിപ്പിച്ചു. ഒന്നരവര്‍ഷം മുമ്പുണ്ടാക്കിയ സംവിധാനത്തിന് ഇപ്പോഴാണ് ആവശ്യക്കാരേറിയത്.

മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒന്നരവര്‍ഷം മുന്‍പ് നോട്ടില്ലാത്ത പണമിടപാട് സംവിധാനത്തിനായി ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ വി എസ് ടി ട്രാവല്‍ സൊല്യൂഷന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പേപ്പര്‍ പണമില്ലാത്ത സംവിധാനം പക്ഷേ അധികമാര്‍ക്കും മനസിലായില്ല.

ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി. വേമ്പനാട്ടു കായലിലെ വഞ്ചിവീടുകളിലാണ് ഏറ്റവും ഒടുവില്‍ ഇവര്‍ ടാബ് ഘടിപ്പിക്കുന്നത്. കാര്യങ്ങള്‍ വളരെ ലളിതമാണ്. വെഹിക്കിള്‍ എസ്ടി എന്ന ആപ്പിലൂടെ ഇടനിലക്കാരില്ലാതെ വഞ്ചിവീടുകള്‍ ബുക്ക് ചെയ്യാം. ബോട്ടിന്‍റെ ഉള്ളിലെ ചിത്രങ്ങളടക്കം കണ്ട് ബോധ്യപ്പെട്ട ശേഷം വിവിധ ബോട്ടുടമകള്‍ക്ക് ബിഡ് നല്‍കാന്‍ ആവശ്യക്കാരന് സാധിക്കും. പലരില്‍ നിന്നായി വഞ്ചിവീടിന്‍റെ വാടക അറിയാന്‍ കഴിയുന്നു. വേണ്ടത് സെലക്ട് ചെയ്യാം. ബുക്ക് ചെയ്യുന്ന ബോട്ടുതന്നെ ഇടപാടുകാരന് ലഭിക്കുമെന്നുറപ്പാണ്. നാവിഗേഷന്‍ സംവിധാനമാണ് അതിന് സഹായിക്കുന്നത്. യാത്രക്കുശേഷം ഇലക്ട്രോണിക് പണമിടപാട്.

ആദ്യപടിയായി പത്തു വഞ്ചിവീടുകളിലാണ് ക്യാഷ് ലെസ് സംവിധാനം ഒരുക്കുന്നത്. ഇരുപത്തിനാലായിരം രൂപയാണ് ചിലവ്. രാജ്യാന്തര വാലറ്റുകളടക്കം 24 എണ്ണത്തിലൂടെ ഇടപാട് സാധ്യം. നിലവിലെ സാഹചര്യത്തില്‍ ഏതു രാജ്യക്കാരനുമായും എളുപ്പത്തില്‍ ഇടപാടു നടത്താമെന്നത് വഞ്ചിവീടുടകളില്‍ ഇതിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. ജനുവരി പകുതിയോടെ മുഴുവന്‍ ബോട്ടുകളും ക്യാഷ് ലെസ് ആക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ