LiveTV

Live

Kerala

കാസര്‍കോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍

കാസര്‍കോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍
Summary
മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി

കാസര്‍കോട് ബദിയടുക്ക മവ്വാറില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഡിസംബര്‍ 12നായിരുന്നു കുഞ്ഞിന്റെ ജനനം. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനാല്‍ കുഴിച്ചിട്ടുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി.