LiveTV

Live

Kerala

വീല്‍ചെയറിലായവര്‍ക്കായി തൊഴില്‍ പരിശീലന ക്യാമ്പ്

Summary
ഇന്‍സ്‌പെയര്‍ എന്നപേരില്‍ ഫെയ്‌സ് ഫൗണ്ടേഷനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വീല്‍ചെയറിലായവര്‍ക്കായി മലപ്പുറം പരപ്പനങ്ങാടിയില്‍ നടത്തുന്ന തൊഴില്‍ പരിശീലന ക്യാമ്പ് സമാപിച്ചു. ഇന്‍സ്‌പെയര്‍ എന്നപേരില്‍ ഫെയ്‌സ് ഫൗണ്ടേഷനാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

മൂന്നാം തവണയാണ് ഫെയ്‌സ് ഫൗണ്ടേഷന്‍ ഇന്‍സ്‌പെയര്‍ ക്യാമ്പ് സംഘടിപ്പിച്ചത്. വീല്‍ചെയറിലായവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്ന ക്യാമ്പില്‍ 60പേര്‍ പരിശീലനം നേടി. വീല്‍ചെയറിലായവരുടെ കൂട്ടായ്മ തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായി പരിശീലനം നേടിയവര്‍ പറയുന്നു.

ഗ്രാഫിക് ഡിസൈന്‍, ഫാഷന്‍ ഡിസൈനിങ്, ട്രായിനേഴ്‌സ് ട്രയിനിങ് തുടങ്ങിവയിലാണ് പരിശീലനം നല്‍കിയത്. ജീവിത വിജയം നേടുന്നതിനായി പ്രത്യേക ക്ലാസുകളും നല്‍കി. എട്ട് ദിവസംകൊണ്ട് ഫാഷന്‍ ഡിസൈനിങ്ങ് പഠിച്ചവര്‍ ഇവിടെനിന്നും സ്വന്തമായി ഡിസൈന്‍ചെയ്ത് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞാണ് വീടുകളിലേക്ക് മടങ്ങിയത്.