LiveTV

Live

Kerala

കരിമലയില്‍ ഭക്തര്‍ക്ക് താങ്ങായി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി

കരിമലയില്‍ ഭക്തര്‍ക്ക് താങ്ങായി ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി
Summary
സുരക്ഷയ്ക്ക് വനപാലകരും

കഠിനമായ കരിമല ചവിട്ടിയെത്തുന്ന ഭക്തര്‍ക്ക് അനുഗ്രഹമാവുകയാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികള്‍. മുക്കുഴി മുതല്‍ വലിയാനവട്ടം വരെ 150 ല്‍ അധികം കടകളും വിരികളുമാണ് ഭക്തര്‍ക്കായി ഇവര്‍ ഒരുക്കിയിട്ടുള്ളത്.

മുക്കുഴി ക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്ന വനപാതകളില്‍ ഒരിടത്തു പോലും അയ്യപ്പന്മാരെ ബുദ്ധിമുട്ടില്ലാതെ മല ചവിട്ടാന്‍ സഹായിക്കുകയാണ് പമ്പ ഫോറസ്റ്റ് റേഞ്ചിനു ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികള്‍. കാര്യമായ ലാഭം ലഭിയ്ക്കില്ലെങ്കിലും വനത്തിനുള്ളിലെല്ലാം തന്നെ ഇവര്‍ കടകളും വിരികളും ഒരുക്കിയിട്ടുണ്ട്. പ്രതിദിനം നാലായിരത്തില്‍ അധികം ഭക്തരാണ് കരിമല ചവിട്ടി അയ്യപ്പ ദര്‍ശനത്തിനായി ഇതുവഴി എത്തുന്നത്.

18 കിലോ മീറ്റര്‍ നീളുന്ന പാതയില്‍ ഓരോ കിലോ മീറ്ററിനിടയിലും ഇത്തരത്തില്‍ കടകളുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്തുള്ളതിനെക്കാള്‍ മികച്ച സൌകര്യങ്ങളാണ് കാനന പാതയില്‍ ഒരുക്കിയിട്ടുള്ളത്. മകരവിളക്ക് സീസണായി നട തുറന്നുകഴിഞ്ഞാല്‍, ഇതു വഴി 24 മണിക്കൂറും തീര്‍ത്ഥാടകരെ കടത്തി വിടും. വന്യമൃഗശല്യം ഏറെയുള്ള ഈ പാതയില്‍, തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായി, മുഴുവന്‍ സമയവും പ്രവര്‍ത്തിയ്ക്കുന്ന വനപാലകരും സജീവമായി ഉണ്ട്.