LiveTV

Live

Kerala

ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി

ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
Summary
പുല്‍ക്കൂടൊരുക്കണം, അലങ്കരിക്കാന്‍ പല വിധ സാധനങ്ങള്‍, ബലൂണില്ലാതെ എന്താഘോഷം...

ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നോട്ട് പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കിലും വിപണികളില്‍ നല്ല തിരക്ക് തന്നെ. തിക്കും തിരക്കും കൂട്ടി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാനോടുന്നവരുടെ കൂട്ടത്തില്‍ ആഘോഷങ്ങളില്ലാത്തവരെയും നഗരങ്ങളില്‍ കാണാം. പുല്‍ക്കൂടൊരുക്കണം, അലങ്കരിക്കാന്‍ പല വിധ സാധനങ്ങള്‍, ബലൂണില്ലാതെ എന്താഘോഷം. ഇങ്ങനെ നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കാല്‍ അവസാന ഓട്ടത്തില്‍.

ക്രിസ്മസ് എന്നാല്‍ അവധിക്കാലമാണ് ചിലര്‍ക്ക്. കടകളിലാണെങ്കില്‍ ക്രിസ്മസ് പാപ്പായാണ് സ്വാഗതം ചെയ്യുന്നത് തന്നെ. വിപണികള്‍ എല്ലാം സജീവം. തീ പിടിച്ച വില. പ്രത്യേകിച്ച് നോട്ട് നിരോധത്തിന്‍റെ കാലവും. തോന്നുന്ന വിലക്ക് വിറ്റാലും ആവശ്യക്കാരുണ്ട്.

ക്രിസ്മസ് പാപ്പായുടെ മുഖം മൂടി ഇല്ലാതെ വീട്ടില്‍ ചെന്നാല്‍ കൊച്ചുമക്കള്‍ കയറ്റില്ല. കുട്ടിക്കച്ചവടക്കാരും സജീവം. ആഘോഷങ്ങള്‍ ഇല്ലാത്തവരുമുണ്ട്. ക്രിസ്മസ് തൊപ്പി വില്‍ക്കുന്നവരില്‍ തന്നെ ക്രിസ്മസ് എന്താണെന്ന് പലര്‍ക്കും അറിയില്ല. നാടും നഗരവും ആഘോഷത്തിന് നിരത്തില്‍ ഇറങ്ങുമ്പോള്‍ നഗരം ഗതാഗതക്കുരുക്കില്‍. നക്ഷത്രക്കൂട്ടങ്ങളും പുല്‍ക്കൂടുകളുമായി പള്ളിമുറ്റങ്ങളും അണിഞ്ഞൊരുങ്ങി.