LiveTV

Live

Kerala

'പാര്‍ട്ടി യോഗം, ബെവ്‌കൊ ക്യു, എടിഎമ്മുകളുടെ മുന്നില്‍... ആളുകൂടുന്ന എല്ലായിടത്തും, അല്ലെ മന്ത്രി?'

Summary
സിനിമാ തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് മന്ത്രി ബാലന്‍ പറഞ്ഞിരുന്നു

ആളുകള്‍ കൂടുന്നിടത്തെല്ലാം ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന മന്ത്രി എകെ ബാലന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സാഹിത്യകാരന്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. വിവാഹം, ശവമടക്ക്, പാര്‍ട്ടി യോഗം, ബെവ്‌കൊ ക്യു, എടിഎമ്മുകളുടെ മുന്നില്‍... അങ്ങനെ ആളുകൂടുന്ന എല്ലായിടത്തും, അല്ലെ മന്ത്രി? എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

സിനിമാ തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് മന്ത്രി ബാലന്‍ പറഞ്ഞിരുന്നു. വിദേശങ്ങളില്‍ പോകുമ്പോള്‍ അവരുടെ ദേശീയ ഗാനത്തെ നാം ആദരിച്ചില്ലെങ്കില്‍ അതു മാന്യത ഇല്ലായ്മയായി വിലയിരുത്തപ്പെടും. സമാനമായ രീതിയില്‍ ചിന്തിച്ചാല്‍ ദേശീയ ഗാനത്തിന് നാം എഴുന്നേറ്റ് നില്‍ക്കേണ്ടതിന്റെ യുക്തി മനസിലാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.