LiveTV

Live

Kerala

ദേശീയ പാതാ വികസനത്തിൽ വകുപ്പ് മന്ത്രിയുടെ വീടിനെയും ഉൾപെടുത്തി അലൈൻമെന്റ്

ദേശീയ പാതാ വികസനത്തിൽ വകുപ്പ് മന്ത്രിയുടെ വീടിനെയും ഉൾപെടുത്തി അലൈൻമെന്റ്
Summary
നിലപാടുകളിൽ അയവില്ലാത്ത രാഷ്ട്രീയക്കാരൻ എന്നത് അലങ്കാരമാക്കിയ മന്ത്രി തന്റെ വകുപ്പിന്റെ പ്രവർത്തനത്തിലും അത് പാലിക്കുന്നു

സംസ്ഥാനത്തെ ദേശീയ പാതാ വികസനത്തിൽ വകുപ്പ് മന്ത്രി ജി.സുധാകരന്റെ വീടിനെയും ഉൾപെടുത്തി അലൈൻമെന്റ് തയ്യാറാക്കി. കഴിഞ്ഞ യുഡിഎഫ് സർക്കാർ മന്ത്രി ഭവനത്തെ ഒഴിവാക്കി തയ്യാറാക്കിയ അലൈൻമെന്റാണ് മന്ത്രി തന്നെ മുൻകയ്യെടുത്ത് ഒഴിവാക്കി പുതിയത് തയ്യാറാക്കിയത്. വികസനത്തിൽ നീതി പാലിക്കേണ്ടതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി ജി.സുധാകരൻ മീഡിയവണിനോട് പറഞ്ഞു.

നിലപാടുകളിൽ അയവില്ലാത്ത രാഷ്ട്രീയക്കാരൻ എന്നത് അലങ്കാരമാക്കിയ മന്ത്രി തന്റെ വകുപ്പിന്റെ പ്രവർത്തനത്തിലും അത് പാലിക്കുന്നു. ആലപ്പുഴ കളർകോട് ദേശീയപാതയുടെ ഓരത്ത് താമസിക്കുന്ന മന്ത്രിയുടെ വീട് വികസന കാര്യത്തിൽ നഷ്ടപ്പെടുത്തുന്നതിൽ ഒരു മടിയുമില്ല. ദേശീയ പാതാ വികസനം 45 മീറ്ററിൽ വരുമ്പോൾ ഇനി 15 മീറ്റർ കൂടി വേണം. ഇത് ഇരു ഭാഗത്തു നിന്നും തുല്യമായി എല്ലായിടത്ത് നിന്നും എടുക്കാൻ കഴിയുമെങ്കിലും പല താൽപര്യത്താൽ അത് ചെയ്തില്ല. എന്നാൽ വകുപ്പ് തന്റെ കയ്യിൽ കിട്ടിയപ്പോൾ തന്റെ വീടു കളഞ്ഞും മന്ത്രി മാതൃകയാകുകയാണ്.

മുതൽ നഷ്ടപ്പെടുന്ന ജനങ്ങളുടെ സമരത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകര ശൈലിയിലായിരുന്നു മറുപടി. മന്ത്രി ഭവനമടക്കം പല നഷ്ടങ്ങൾ സംഭവിക്കുമെങ്കിലും ഒന്നും വെറുതെ നൽകണ്ട എടുക്കുന്ന മുതലിന് നല്ല വില തരുമെന്നാണ് മന്ത്രി പക്ഷം.