LiveTV

Live

Kerala

നിലന്പൂര്‍ ആദിവാസി കോളനിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്

Summary
മാവോയിസ്റ്റ് നേതാക്കളായ വിക്രം ഗൌഡ, സോമന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോളനിയില്‍ എത്തിയത്.അരിയും പലചരക്ക് സാധനങ്ങളും വാങ്ങി  കാട്ടിലേക്ക് തിരിച്ചുപോയി.

നിലന്പൂരിലെ ആദിവാസികോളനിയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തിയെന്ന് പൊലീസ്. മണ്ണള ചോലനായ്ക്ക കോളനിയില്‍ ഇന്നലെ രാത്രിയി മാവോയിസ്റ്റുകള്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രമുഖ നേതാക്കളായ വിക്രം ഗൌഡ, സോമന്‍ എന്നിവരുള്‍പെട്ട ഏഴംഗ സംഘംസ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് പറയുന്നു.

നിലന്പൂര്‍ വനത്തിനകത്ത് ഇപ്പോഴും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നാണ് പൊലീസ് വിശദീകരണം. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് 5കിലോമീറ്റര്‍ അകലെയുളള മണ്ണള കോളനിയിലാണ് ഒരു സ്ത്രീഉള്‍പെടെ 7അംഗ സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. അരിയും പലചരക്ക് സാധനങ്ങളുമായി ഇവര്‍ കാട്ടിലേക്ക് മടങ്ങി. മാവോയിസ്റ്റ് നേതക്കളായ സോമന്‍,വിക്രം ഗൌഡ എന്നിവരും സംഘത്തിലുണ്ടായിരുന്നത്രെ.

മാവോയിസ്റ്റുകളെ കൊലപെടുത്തിയതിന് തിരിച്ചടിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് പൊലീസ് വാദം. സായുധ നീക്കത്തിന് ആദിവാസികളുടെ സഹായം തേടിയതായും പൊലീസ് പറയുന്നു. കരുളായി വനത്തിനകത്താണ് മണ്ണള ചോലനായ്ക്ക കോളനി. ഈ ഭാഗങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് വ്യാപക തെരച്ചിലാണ് നടത്തുന്നത്