LiveTV

Live

Kerala

ബാങ്കിനു മുന്നില്‍ 'വിവാഹം' നടത്തി വ്യത്യസ്ത പ്രതിഷേധം

ബാങ്കിനു മുന്നില്‍ 'വിവാഹം' നടത്തി വ്യത്യസ്ത പ്രതിഷേധം
Summary
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് പിന്നാലെ സഹകരണ ബാങ്കില്‍ നിന്നു വിവാഹാവശ്യങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്ന നടപടിക്കെതിരെ ബാങ്കിനു മുന്നില്‍ വ്യത്യസ്ത പ്രതിഷേധം.
ബാങ്കിനു മുന്നില്‍ 'വിവാഹം' നടത്തി വ്യത്യസ്ത പ്രതിഷേധം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് പിന്നാലെ സഹകരണ ബാങ്കില്‍ നിന്നു വിവാഹാവശ്യങ്ങള്‍ക്ക് വായ്പ നിഷേധിക്കുന്ന നടപടിക്കെതിരെ ബാങ്കിനു മുന്നില്‍ വ്യത്യസ്ത പ്രതിഷേധം. ബാങ്കിനു മുന്നില്‍ പ്രതീകാത്മക വിവാഹം നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തോപ്പുംപടി എസ്ബിടി ബാങ്കിനു മുന്നിലാണു പ്രതിഷേധ വിവാഹം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് സെക്രട്ടറി നൗഫിദയും ന്യൂനപക്ഷ സെല്‍ ജില്ലാക്കമ്മിറ്റി അംഗവും ഭര്‍ത്താവുമായ ഇജെ ഡാനിയും ബാങ്കിനു സമീപത്തെ എടിഎമ്മിനു മുന്നില്‍വച്ചു പരസ്പരം മാലയിട്ടു. നോട്ട് നിരോധത്തിനു ശേഷം വിവാഹാവശ്യങ്ങള്‍ക്ക് ബാങ്കില്‍ നിന്നു നൂലാമാലകളില്ലാതെ വായ്‍പ അനുവദിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍ സാധാരണക്കാര്‍ കൂടുതലായും ആശ്രയിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് മേല്‍ കള്ളപ്പണത്തിന്റെ പേരില്‍ കേന്ദ്രം കടിഞ്ഞാണിട്ടതോടെ വായ്‍പ അനുവദിക്കല്‍ അസാധ്യമായി മാറി. ഈ സാഹചര്യത്തിലാണ് ബാങ്കിനു മുന്നില്‍ പ്രതീകാത്മക വിവാഹം നടത്തി പ്രതിഷേധിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. സഹകരണ സംഘങ്ങള്‍ വഴി വായ്പ പാസായവര്‍ക്ക് എത്രയുംവേഗം പണം നല്‍കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. കെആര്‍ രജീഷ് അധ്യക്ഷത വഹിച്ചു. അജിത്ത് അമീര്‍ ബാവ, റാണി യേശുദാസ്, സുമീത് ജോസഫ്, ബോണി റാഫേല്‍, കെഎ പ്രമോദ്, സേവ്യര്‍ ജാക്‌സണ്‍ തുടങ്ങിയവര്‍ സമരത്തിനു നേതൃത്വം നല്‍കി.