LiveTV

Live

Kerala

ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സിന് അംഗീകാരമില്ല, വിദ്യാര്‍ഥികള്‍ സമരത്തില്‍

ഫിസിക്കല്‍ എജ്യുക്കേഷന്‍ കോഴ്‌സിന് അംഗീകാരമില്ല, വിദ്യാര്‍ഥികള്‍ സമരത്തില്‍
Summary
കോഴ്‌സിനായി മൂന്ന് വര്‍ഷങ്ങളിലായി 150 ഓളം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. എന്‍.സി.ടി.ഇയുടെ അംഗീകാരമില്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു

ലക്ഷ്മി ഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനിലെ അധ്യാപക പരീശീലന കോഴ്‌സിലെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍. കോഴ്‌സിന് അംഗീകാരം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. അനുമതി ലഭിക്കാത്തിന് പിന്നില്‍ കോളജ് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സമരത്തിലാണ്.

തിരുവനന്തപുരം കാര്യവട്ടത്തെ എല്‍.എന്‍.സി.പി.ഇയില്‍ ബി.പി.ഇഎഡ് കോഴ്‌സ് തുടങ്ങിയത് 2013 ലാണ്. എന്നാല്‍ കോഴ്‌സിന് ഇതുവരെ ദേശീയ കായികവിദ്യാഭ്യാസ ഏജന്‍സി ആയ എന്‍.സി.ടി.ഇയുടെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കോഴ്‌സിനായി മൂന്ന് വര്‍ഷങ്ങളിലായി 150 ഓളം കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. എന്‍.സി.ടി.ഇയുടെ അംഗീകാരമില്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അതേ സമയം ഗോളിയോര്‍ എന്‍.എന്‍.സി.പി.ഇയില്‍ നടത്തുന്ന കോഴ്‌സിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്‍.സി.ടി.ഇയില്‍ അപേക്ഷ നല്‍കാന്‍ വൈകിയതും കോഴ്‌സ് ഘടനയില്‍ മാറ്റം വരുത്തിയതുമാണ് അംഗീകാരം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കോഴ്‌സിന് അംഗീകാര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ദിവസങ്ങളായി സമരത്തിലാണ്. ഈ അധ്യയന വര്‍ഷം പുതിയ ബാച്ചിന് പ്രവേശനം നല്‍കിയിരുന്നില്ല.